Thursday November 15th, 2018 - 6:34:pm
topbanner

ശക്തമായ മഴ; മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

RA
ശക്തമായ മഴ; മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി: മൂന്നാറിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ദേശീയപാതയില്‍ ഉള്‍പ്പടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മൂന്നാറിലേക്ക് യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളില്‍നിന്നും വെള്ളം തുറന്നുവിടല്‍ തുടരുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നു മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലെ ജലനിരപ്പ് 1599.20 മീറ്റര്‍ എത്തിയതോടെ രാവിലെ ഒന്‍പതു മണിക്ക് ആദ്യ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. 1599.59 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

 

Read more topics: munnar, heavy rain, continue
English summary
munnar heavy rain continue
topbanner

More News from this section

Subscribe by Email