Tuesday March 19th, 2019 - 3:37:pm
topbanner
topbanner

മൂന്നാര്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം

NewsDesk
മൂന്നാര്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം

മൂന്നാര്‍: മൂന്നാര്‍ ജനകീയ സമിതി നടത്തുന്ന ഹര്‍ത്താലിനിടെ വ്യാപമായ അക്രമവും സംഘര്‍ഷവും. ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.

വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു. വാഹനങ്ങള്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയേറ്റ ശ്രമമുണ്ടായി.

മൂന്നാര്‍ കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ചു വരുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് മൂന്നാര്‍ ജനകീയ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Viral News

Read more topics: Munnar, hartal
English summary
Munnar hartal turns violent
topbanner

More News from this section

Subscribe by Email