topbanner
Tuesday May 23rd, 2017 - 6:31:am
topbanner

മൂന്നാര്‍ വിവാദം മന്ത്രി മണിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി

NewsDesk
മൂന്നാര്‍ വിവാദം മന്ത്രി മണിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി എംഎം മണിയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാര്‍ ഒഴിപ്പിക്കുന്നതിന് മന്ത്രി എം.എം. മണി തടസം നിന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ മണി തടസം നിന്നിട്ടില്ല. ഒരു എം.എല്‍.എയോ മന്ത്രിയോ തടസം നിന്നാല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ അവസാനിപ്പിക്കില്ലെന്നും ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

എം.എം. മണിയുടെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാതിരുന്നത്. സാധാരണ നിയമ നടപടി അനുസരിച്ച് കേസെടുക്കത്തക്ക വിധം ഒന്നും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാര്‍ കേസില്‍ പുനഃപരിശോധനാ ഹരജി നല്‍കിയത് വ്യക്തമായ നിയമോപദേശത്തിെന്റ അടിസ്ഥാനത്തിലാണ്. വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

Read more topics: munnar, chief minister, mm mani
English summary
munnar controversy chief minister again support mm mani
topbanner topbanner

More News from this section

Subscribe by Email