Monday April 22nd, 2019 - 5:52:pm
topbanner
topbanner

മൂന്നാറിലെ സർക്കാർ ഭൂമി തിരിച്ചെടുക്കൽ നടപടികൾ അവസാനിക്കുന്നു: സൂചന നൽകി സബ് കലക്ടറുടെ സ്ഥലംമാറ്റം

NewsDesk
മൂന്നാറിലെ സർക്കാർ ഭൂമി തിരിച്ചെടുക്കൽ നടപടികൾ അവസാനിക്കുന്നു: സൂചന നൽകി സബ് കലക്ടറുടെ സ്ഥലംമാറ്റം

ഇടുക്കി: മൂന്നാറിലെ സർക്കാർ ഭൂമി തിരിച്ചെടുക്കൽ നടപടികൾ അവസാനിക്കുന്നു. ഭൂമി തിരിച്ച് പിടിക്കുന്നതിന് എതിരെ മൂന്നാറിലെ സർവകക്ഷി സംഘവും വ്യാപാരി സംഘടനകളും സംയുക്തമായി മുഖ്യമന്ത്രിയെ കണ്ടതോടെയാണ് വിലക്ക് വീഴുന്നത്. സർക്കാർ ഭൂമി തിരിച്ച് പിടിക്കുന്നതിന് സജീവമായി രംഗത്തിറങ്ങിയ ഫോർട്ട്‌കൊച്ചി സബ് കലക്ടർ അദീന അബ്ദുള്ളയെ സ്ഥലംമാറ്റിയതും സൂചനയാണ്.

മുമ്പ് ഹൈേറഞ്ച് മേഖലയിലെ അനധികൃത ചാരായ കടകൾക്കും കഞ്ചാവ് കൃഷിക്കും എതിരെ ശക്തമായി രംഗത്ത് വന്ന അന്നത്തെ ദേവികുളം സബ് കലക്ടർ ടി.കെ.ജോസിനെ സ്ഥലം മാറ്റിയതിന് സമാനമാണ് അദീനയുടെ മാറ്റവും.
ഇപ്പോഴത്തെ ദേവികുളം സബ് കലക്ടർ ശ്രീറാം ചുമതലയേറ്റ ശേഷമാണ്,

വർഷങ്ങളായി മുടങ്ങി കിടന്ന കയ്യേറ്റം ഒഴിപ്പിക്കലിന് വേഗത വന്നത്. ആയിരകണക്കിന് ഏക്കർ ഭൂമി തിരിച്ച് പിടിച്ചു. ചിന്നക്കനാൽ പാപ്പാത്തിചോലയിലെ കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടർന്ന് വിവാദം സൃഷ്ടിച്ചതിനെ തടുർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. എങ്കിലും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരെ രാഷ്ട്രിയ കഷികൾ പരസ്യമായി രംഗത്ത് വന്നിരുന്നില്ല. സബ് കലക്ടർക്ക് പിന്തുണയുമായി പാർട്ടികളും സംഘടനകളും രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാൽ, കോടികൾ വില വരുന്ന മുന്നാറിലെ ഭൂമി തിരിച്ച് പിടിക്കാൻ നോട്ടീസ് നൽകിയതോടെയാണ് രാഷ്ട്രിയ കക്ഷികൾ ഒന്നിച്ചത്. മുന്നാർദേവികുളം റോഡിൽ സി.പി.െഎ ആഫീസിനോട് ചേർന്നുള്ള 22 സെന്റ് ഭൂമി തിരിച്ച് പിടിക്കാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.

മുമ്പ് പൊതു മരാമത്ത് വകുപ്പിന് കുത്തകപാട്ടം നൽകിയ ഭൂമി, പിന്നിട് പ്രമുഖ അബ്കാരിക്ക് അവരുടെ ചാരായ സ്‌റ്റോറിന് വേണ്ടി കുത്തകപാട്ടം നൽകി. ചാരായം നിരോധിച്ചതോടെ അബ്കാരികൾക്ക് ഭൂമിയുടെ അവകാശം ഉപേക്ഷിച്ചതയും സർക്കാരിന് തിരിച്ച് നൽകിയതായും പറയുന്നു. എന്നാൽ, ഈ ഭൂമി മുന്നാറിലെ ഒരു വ്യാപാരി വാങ്ങിയെന്നാണ് പറയുന്നത്.

എന്നാൽ, ഇതു സംബന്ധിച്ച് ഹരജികൾ നൽകിയത് ഭൂമിക്ക് കുത്തകപാട്ടം ലഭിച്ച പഴയ അബ്കാരിയുടെ പേരിലും. അവർ അറിയാതെയാണ് ഇതെന്നാണ് റവന്യു വകുപ്പ് പറയുന്നത്. കോടതിയേയും സർക്കാരിനെയും തെറ്റിദ്ധിരിപ്പിക്കാൻ ആൾമാറാട്ടം നടത്തിയെന്നും റവന്യു വകുപ്പ് പറയുന്നു.

ഇതേ തുടർന്നാണ് കോടികൾ വില മതിക്കുന്ന ഭൂമി തിരിച്ച് പിടിക്കാൻ നടപടി തുടങ്ങിയത്. ഇതിന് എതിരെയാണ് എസ്.രാജേന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എമാരായ മുതിർന്ന സി.പി.െഎ നേതാവ് സി.എ.കുര്യൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണി തുടങ്ങി സർവകക്ഷി നേതാക്കളും വ്യാപാരി സംഘടനകളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകിയത്.

മൂന്നാറിലെ മുഴുവൻ ഭൂമിയും തിരിച്ച് പിടിക്കാൻ നീക്കം നടത്തുന്നുവെന്ന തരത്തിൽ പ്രചരണം നടത്തിയാണ് സബ് കലക്ടറെ പ്രതിരോധിക്കാനുള്ള ശ്രമം. മുതിർന്ന നേതാക്കളടക്കം പരസ്യമായി രംഗത്ത് വന്നതോടെ കയ്യേറ്റം ഒഴിപ്പിക്കലിന് ബ്രേക്ക് വീഴുമെന്നാണ് സൂചന. റവന്യു ഉദ്യോഗസ്ഥരും ആശങ്കയിലാണ്.

Read more topics: Munnar, vagamon, land,
English summary
munnar government land
topbanner

More News from this section

Subscribe by Email