Saturday April 21st, 2018 - 3:28:pm
topbanner

മും​ബൈ തീപിടുത്തം: മാനേജര്‍മാര്‍ അറസ്റ്റില്‍

Neethu
മും​ബൈ തീപിടുത്തം: മാനേജര്‍മാര്‍ അറസ്റ്റില്‍

മും​ബൈ: ക​മ​ല മി​ല്‍​സി​ലെ മൂ​ന്ന് പ​ബു​ക​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തവുമായി ബന്ധപ്പെട്ട്​ വ​ണ്‍ എ​ബൗ പബ്ബിലെ രണ്ട് മാനേജര്‍മാര്‍ അറസ്റ്റിലായി. കെവിന്‍ ബാബ(35), ലിസ്ബണ്‍ ലോപ്സ്(34) എന്നിവരാണ് അറസ്റ്റിലായത്. ലോ​വ​ര്‍ പ​രേ​ലി​​ലെ പ്ര​ധാ​ന വാ​ണി​ജ്യ സ​മു​ച്ച​യ​മാ​യ കമല മില്‍സില്‍ ഡിസംബര്‍ 29നുണ്ടായ തീപിടിത്തത്തില്‍ 14 പേരാണ് മരിച്ചത്.

അപകടം നടന്ന സമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അതിഥികളെ സഹായിക്കാന്‍ നില്‍ക്കാതെ ഓടി
രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തീപിടിച്ച പബുകളിലൊന്നായ വ​ണ്‍ എ​ബൗ​വി​​ന്റെ ഉടമകള്‍ക്ക്​ ഒളിക്കാന്‍ സൗകര്യമൊരുക്കിയവരെ ഇന്നലെ​ പൊലീസ് അറസ്​റ്റ്​ ചെയ്​തിരുന്നു. ​ഭൊയ്​വാദ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക്​ 25,000രൂപ വീതമുള്ള ബോണ്ടില്‍ ജാമ്യം അനുവദിച്ചു.

എന്നാല്‍ കേസിലെ പ്രധാന പ്രതികളും കെട്ടിട ഉടമകളുമായ ഹിതേഷ് സാംഗ്വി, ജിഗാര്‍ സാംഗ്വി, അഭിജിത്ത് മങ്കാര്‍ എന്നിവരെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

സംഭവത്തില്‍ 11 യു​വ​തി​ക​ളു​ള്‍പ്പെ​ടെ 14 പേ​രാണ്​ മ​രിച്ചത്​. പ​രി​ക്കേ​റ്റവര്‍ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച അ​ര്‍ധരാ​ത്രി 12.30ഒാ​ടെ​യാ​ണ് നാ​ലു​നി​ല കെ​ട്ടി​ട​ത്തി​​ന്റെ ടെ​റ​സി​നു മു​ക​ളി​ല്‍ കെ​ട്ടി​യു​ണ്ടാ​ക്കി​യ അ​റ​ക​ള്‍ക്ക് തീ​പി​ടി​ച്ച​ത്. സ്ഫോ​ട​ന ശ​ബ്​​ദ​ത്തോ​ടെ തീ ​അ​തി​വേ​ഗം പ​ട​രുകയാ​യി​രു​ന്നു. വ​ണ്‍ എ​ബൗ, മൊ​ജൊ ബി​സ്ട്രൊ അ​ട​ക്കം മൂ​ന്ന് പ​ബു​ക​ളി​ലാ​ണ് തീ​പ​ട​ര്‍ന്ന​ത്. വ​ണ്‍ എ​ബൗവി​ല്‍നി​ന്നാ​യി​രു​ന്നു തു​ട​ക്കം.

വണ്‍ എബൗ ഉടമകളും സഹോദരന്മാരുമായ ഹിതേഷ്​ സാങ്​വി, ജിഗര്‍ സാങ്​വി എന്നിവര്‍ക്കും മറ്റൊരു ഉടമ അഭിജിത്​ മങ്കക്കും എതിരെ കേസെടുത്തിട്ടുണ്ട്​. സാങ്​വി സഹോദരന്മാര്‍ക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​ ഇറക്കുകയും ചെയ്​തു. സംഭവവുമായി ബന്ധപ്പെട്ട്​ 27 സാക്ഷികളുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തി.

Read more topics: mumbai, blast, arrest, manager
English summary
mumbai blast arrest manager

More News from this section

Subscribe by Email