Saturday February 16th, 2019 - 7:01:am
topbanner

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

JB
 ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അബദ്ധങ്ങളും പച്ചക്കള്ളങ്ങളും കുത്തിനിറച്ചതായിരുന്നു മോദിയുടെ പ്രസംഗമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശബരിമലയെ സുവര്‍ണ്ണാവസരമായി കണ്ടു. ഇതുതന്നെയാണ് പ്രധാനമന്ത്രിയും ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പത്തനംതിട്ടയിലും പാര്‍ലമെന്റിലും ഒരു അഭിപ്രായം മാത്രമേയുള്ളൂ. അത് വിശ്വാസികള്‍ക്ക് ഒപ്പം എന്നുള്ളതുമാത്രണെന്നും മുല്ലപ്പള്ളി പറഞ്ഞു. അഴിമതി, അക്രമം, വര്‍ഗ്ഗീയത തുടങ്ങിയ കാര്യങ്ങളില്‍ സിപിഎമ്മും ബിജെപിയും ഇരട്ടകളാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

അതേസമയം, കുറച്ച് മാസങ്ങളായി ശബരിമലയെക്കുറിച്ചാണ് രാജ്യം ചര്‍ച്ചചെയ്യുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത് ലജ്ജാകരമായ നിലപാടാണെന്ന് ചരിത്രം വിലയിരുത്തും. ആത്മീയതയെ അംഗീകരിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകളെന്നും മോദി പറഞ്ഞു.

യുഡിഎഫിന് ശബരിമല വിഷയത്തില്‍ രണ്ട് അഭിപ്രായമാണ്. ശബരിമല വിഷയത്തില്‍ നിലപാട് വ്യാക്തമാക്കാന്‍ യുഡിഎഫിനെ വെല്ലുവിളിക്കുകയാണ്. വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രമാണ്- പ്രധാനമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാന്‍ മോദി തയ്യാറായില്ല.

 

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107