topbanner
Saturday November 25th, 2017 - 12:57:pm
topbanner
Breaking News

ഖേദം പ്രകടിപ്പിച്ച് മുകേഷ്; ദിലീപ് പറഞ്ഞത് സത്യമെന്ന് കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയി

sadu prakash
ഖേദം പ്രകടിപ്പിച്ച് മുകേഷ്; ദിലീപ് പറഞ്ഞത് സത്യമെന്ന് കരുതി സഹോദരനെ  പോലെ വിശ്വസിച്ചുപോയി

കൊല്ലം: ദിലീപ് പറഞ്ഞത് സത്യമെന്നു കരുതി സഹോദരനെ പോലെ വിശ്വസിച്ചുപോയെന്ന് നടനും എം.എല്‍.എയുമായ മുകേഷ്. നടി ആക്രമിക്കപ്പെട്ട കേസിലെ ദിലീപിന്റെ അറസ്റ്റിനോട് പ്രതികരിക്കുകയായിരിന്നു മുകേഷ്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നു. എന്നാല്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതിന്റെ പേരിലാണ് അയാളെ ഒഴിവാക്കിയത്. അയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പറഞ്ഞു.

കഴിഞ്ഞ യോഗത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസാരിച്ചതിന് ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഭവം അറിഞ്ഞതിന്റെ ഷോക്കില്‍ നിന്ന് താന്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കില്ലന്നും മുകേഷ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിളിപ്പിച്ചതനുസരിച്ച് എത്തിയ മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

Read more topics: mukesh, expresses, regret
English summary
mukesh expresses regret
topbanner topbanner

More News from this section

Subscribe by Email