Thursday October 18th, 2018 - 9:36:pm
topbanner
Breaking News

പ്രവാസികള്‍ക്ക് എന്‍ആര്‍ഐ ചിട്ടി; ഒരു ലക്ഷം പ്രവാസികളെ ചേര്‍ക്കും; സൗജന്യ ഇന്റര്‍നെറ്റ്

NewsDesk
പ്രവാസികള്‍ക്ക് എന്‍ആര്‍ഐ ചിട്ടി; ഒരു ലക്ഷം പ്രവാസികളെ ചേര്‍ക്കും; സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ 2017-18 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പ്രവാസി ചിട്ടി പ്രഖ്യാപിച്ചു. കെഎസ്എഫ്ഇ യുടെ ചിട്ടിയില്‍ ഒരു ലക്ഷം പ്രവാസികളെ ചേര്‍ക്കും. ഇതിലൂടെ 1,200 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.

പ്രകടന പത്രികയിലെ വാഗ്ദാനമായ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും, കെഎസ്ഇബി പോസ്റ്റുകള്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കും. തീരദേശ പാതയ്ക്ക് 6500 കോടി രൂപ വകയിരുത്തി, മലയോര പാതയ്ക്ക് 3500 കോടി രൂപ.

5628 കോടി മുടക്കി സംസ്ഥാനത്ത് 182 റോഡുകള്‍ നിര്‍മ്മിക്കും. പാലങ്ങളില്‍ സുരക്ഷാ പരിശോധന, തീരദേശവികസനത്തിന് 216 കോടി, ആലപ്പുഴകയര്‍മേള സെപ്തംബറില്‍ നടത്തും.

നിരാലംബരായ സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് ഒരു കോടി. തോട്ടണ്ടി സംഭരണത്തിന് മുപ്പത് കോടി, പാതകള്‍ക്ക് പണം കണ്ടെത്താനായി കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടിയി; ഒരു ലക്ഷം പ്രവാസികളെ ചേര്‍ക്കും, പ്രവാസി ചിട്ടിയിലൂടെ 1200 കോടി സമാഹരിക്കും.

സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വൈഫൈ സ്ഥാപിക്കും
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 1100 രൂപയാക്കും
60 വയസ് പിന്നിട്ട ഒരേക്കറിലധികം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാ
പെന്‍ഷന്‍ പദ്ധതി
ക്ഷേമപെന്‍ഷന്‍കാരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ഇല്ലാതാകും
അംഗനവാടികള്‍ക്ക് 248 കോടി
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് അഞ്ചു ശതമാനം സംവരണം
പട്ടികജാതി വിഭാഗത്തിന് 2600 കോടി; പട്ടികവര്‍ഗത്തിന് 750 കോടി
തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9248 കോടി
നെല്ല് സംഭരണത്തിന് 700 കോടി
45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കും

English summary
Minister quotes M T Vasudevan Nair in budget speech
topbanner

More News from this section

Subscribe by Email