Wednesday September 26th, 2018 - 10:53:am
topbanner

രാജിവയ്‌ക്കേണ്ടത് തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണെന്ന് എംടി രമേശ്

rajani v
രാജിവയ്‌ക്കേണ്ടത് തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണെന്ന് എംടി രമേശ്

കൊച്ചി: ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അതിനാല്‍ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക്കോടതി സര്‍ക്കാരിനെ വേമ്പനാട്ട് കായലില്‍ മുക്കി കൊന്നിരിക്കുകയാണ്.

കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം പേയ്‌മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി വാ തുറക്കാത്തത്.

ആ പണം തിരികെ ചോദിക്കുമെന്ന് ഭീതിയാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കള്‍ക്ക്. അതുകൊണ്ടാണ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും സാധിക്കാത്തത്. ആദര്‍ശം തോമസ് ചാണ്ടിക്ക് പണയം വെച്ച ഇടതു മുന്നണി കേരളാ രാഷ്ട്രീയത്തില്‍ അപ്രസക്തമായെന്നും അദ്ദേഹം കൊച്ചിയിവല്‍ പറഞ്ഞു.

 

Read more topics: mt ramesh, wants, pinarayi
English summary
mt ramesh wants pinarayi resignation
topbanner

More News from this section

Subscribe by Email