Tuesday November 13th, 2018 - 8:13:am
topbanner

അനീഷേ ഒന്നു വരുമോ എന്റെ അരികിൽ;എനിക്ക് വേണ്ടിയല്ല നിന്റെ ചോരയിൽഎനിക്ക് ജനിച്ചൊരു മകനുണ്ട് അവനു വേണ്ടി

renjini
അനീഷേ ഒന്നു വരുമോ എന്റെ അരികിൽ;എനിക്ക് വേണ്ടിയല്ല നിന്റെ ചോരയിൽഎനിക്ക് ജനിച്ചൊരു മകനുണ്ട് അവനു വേണ്ടി

അനീഷേ ഒന്നു വരുമോ എന്റെ അരികിൽ, എനിക്ക് വേണ്ടിയല്ല നിന്റെ ചോരയിൽഎനിക്ക് ജനിച്ചൊരു മകനുണ്ട് അവനു വേണ്ടി. ജീവിതത്തിൽ അവൻ ഒരു ആഗ്രഹം പറഞ്ഞു അച്ഛനെ കാണണമെന്ന് അത് നീ സാധിച്ചു കൊടുക്കണം. കാൻസർ രോഗം ബാധിച്ച മകനു വേണ്ടി സ്വന്തം ജീവൻ പകുത്ത് നൽകാൻ തയ്യാറായ മോനിഷയുടെ വാക്കുകളാണിത്. കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർ വരെ കൈവിട്ടു. 21കിമോ കഴിഞ്ഞു. വൃക്ക മുഴുവനും കാൻസർ കാർന്നുതിന്നു

ദൈവത്തിന്റെ കൈകളിലാണ് ഇനിയെല്ലാം. ആഗസ്റ്റ് മാസത്തിൽ അവന്റെയും എന്റെയും ഓപ്പറേഷനാണ്. ആരെങ്കിലും ഒരാൾ ജീവിക്കും എന്ന് അവനറിയാം. അതുകൊണ്ട് നിന്റെ മകന്റെ അവസാനത്തെ ആഗ്രഹമായിക്കണ്ട് അവനെയൊന്നു കാണാൻ മനസ്സുകാണിക്കൂ.  നിനക്ക് വേണ്ടി എല്ലാം ഇട്ടറിഞ്ഞു വന്നവളാണ് ഞാൻ പക്ഷേ നീ എന്നെ തോൽപ്പിച്ചു.. കാമുകിയുടെ കൂടെയുള്ള നിന്റെ ജീവിതം കാണാൻ പറ്റാത്തത് കൊണ്ടാണ് നിന്നെ തേടി വരാത്തത് എനിക്ക് എന്റെ മകൻ മാത്രമെയുള്ളു..

മോനിഷ എഴുതിയ കുറിപ്പ് വായിക്കാം;

എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ ആണ് ഞാൻ, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവിൽ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയിൽ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകൾക്ക് ശേഷം അവൻ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? ആഗസ്റ് മാസം അവന്റെയും എന്റെയും ഓപ്പറേഷൻ ആണ് ആരെങ്കിലും ഒരാൾ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാൻ മനസ്സ് കാണിക്കു.

എന്നോട് ഒത്തിരി ആളുകൾ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കിൽ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവർക്ക് അറിയില്ലാലോ നിന്റെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ്‌ നീ വായിക്കാൻ ഇടയായാൽ ഓപ്പറേഷൻ ഡേറ്ററിനു മുൻപ് അവനെ ഒന്ന് കാണണം plzzzzz. പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർ വരെ കൈവിട്ടു ഇനി ഞങ്ങൾക്ക് ദൈവം മാത്രമേ ഉള്ളു.

തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാൻസർ പടർന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5 റേഡിയേഷനും.

English summary
This is the words of a mother who is willing to divide her own life for the cancer-diagnosed son.
topbanner

More News from this section

Subscribe by Email