topbanner
Saturday November 25th, 2017 - 10:55:am
topbanner
Breaking News

രാത്രി സെമിത്തേരിയില്‍ ഒറ്റയ്ക്കിരുത്തം; കടല്‍ കാണല്‍; കൗമാരക്കാരന്റെ ആത്മഹത്യ ബ്ലൂ വെയില്‍ ഗെയിം

NewsDesk
രാത്രി സെമിത്തേരിയില്‍ ഒറ്റയ്ക്കിരുത്തം; കടല്‍ കാണല്‍; കൗമാരക്കാരന്റെ ആത്മഹത്യ ബ്ലൂ വെയില്‍ ഗെയിം

തിരുവനന്തപുരം: സാഹസിക പ്രവര്‍ത്തികള്‍ ചെയ്യിച്ച് ഒടുവില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂ വെയില്‍ ഗെയിം തന്നെയാണ് തിരുവനന്തപുരം സ്വദേശിയായ കൗമാരക്കാരന്റെ ജീവനെടുത്തതെന്ന് റിപ്പോര്‍ട്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേരുടെ ജീവന്‍ ഈ കൊലയാളി ഗെയിം കവര്‍ന്നെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണത്തിനു മുന്‍പുള്ള മാസങ്ങളില്‍ മനോജിന്റെ പ്രവര്‍ത്തികള്‍ ദുരൂഹമായിരുന്നുവെന്ന് അമ്മ അനു പറയുന്നു.

ഇത്തരത്തില്‍ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിര്‍ദേശങ്ങള്‍ വായിച്ചു നോക്കിയാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും മകന്‍ പറഞ്ഞത് അനുവിന് ഓര്‍മയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ് ഇവര്‍ സംശയിക്കുന്നത്.

നവംബറിനു ശേഷം മനോജിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരുന്നുവെന്നും അമ്മ പറഞ്ഞു. ബ്ലൂ വെയില്‍ ഗെയിമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുകയും ഗെയിമിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കുകയും ചെയ്തപ്പോഴാണ് മകന്റെ മരണത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്.

കഴിഞ്ഞ നവംബര്‍ മുതല്‍ മനോജ് ബ്ലൂ വെയ്ല്‍ ഗെയിം കളിച്ചിരുന്നതായാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ജൂലൈ 26-ന് മനോജ് ആത്മഹത്യ ചെയ്തു.

ഈ കാലയളവില്‍ വലിയ മാറ്റങ്ങളാണ് കുട്ടിയില്‍ ഉണ്ടായതെന്ന് മാതാപിതാക്കള്‍ ഓര്‍ക്കുന്നു. വീട്ടുകാരോട് അകന്ന മനോജ് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ആരംഭിച്ചു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം മാത്രം പുറത്തു പോകാറുണ്ടായിരുന്ന മനോജ് ഒറ്റയ്ക്ക് കടല്‍ കാണാന്‍ പോയി.

വീട്ടുകാരറിയാതെ കോട്ടയം വരെ പോയി വന്നു. നീന്തലറിയാതെ പുഴയില്‍ ചാടി. രാത്രികളില്‍ ഒറ്റയ്ക്ക് സെമിത്തേരിയില്‍ പോയി ഇരുന്നു. ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ഞാന്‍ മരിച്ചു പോയാല്‍ അമ്മയ്ക്ക് വിഷമം ഉണ്ടാകുമോ എന്ന് ഇടയ്ക്ക് അന്വേഷിച്ചിരുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചു. ഞാന്‍ പോയാലും അനിയത്തിയെ സ്‌നേഹിക്കണമെന്നും പറഞ്ഞു. രണ്ടു മക്കളും ഒരേ പോലെയാണെന്ന് അന്ന് മറുപടി നല്‍കിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയേണ്ടതില്ലെന്ന് വിലക്കിയതായും അനു ഓര്‍ക്കുന്നു.

എന്നാല്‍ മനോജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലൂവെയ്ല്‍ ഗെയിം ആണോയെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പല സംശയങ്ങളും തീര്‍ക്കാനുണ്ടെന്നും കുട്ടിയുടെ ബന്ധുക്കള്‍ പരാതി തരുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

English summary
Mother suspects Blue Whale Challenge behind son's suicide in Thiruvananthapuram
topbanner topbanner

More News from this section

Subscribe by Email