Tuesday November 13th, 2018 - 6:05:am
topbanner

മരിച്ച മകനെ സന്തോഷത്തോടെ യാത്രയയക്കണമെന്ന് അമ്മ ; ചടങ്ങിലെ അമ്മയുടെ 13 മിനിറ്റ് നീണ്ട പ്രസംഗം വൈറല്‍

suji
മരിച്ച മകനെ സന്തോഷത്തോടെ യാത്രയയക്കണമെന്ന് അമ്മ ; ചടങ്ങിലെ അമ്മയുടെ 13 മിനിറ്റ് നീണ്ട പ്രസംഗം വൈറല്‍

മകന്റെ വേര്‍പാട് ഒരമ്മയ്ക്കും താങ്ങാനാകില്ല.എന്നാല്‍ സ്‌കൂള്‍ അധ്യാപികയായ ഈ അമ്മ മകന്റെ മൃതദേഹത്തിനരികില്‍ നിന്ന് സംസാരിച്ചതെല്ലാം എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത് .ചേതനയറ്റ മകന്റെ മൃതദേഹത്തിനരികില്‍ നില്‍ക്കുമ്പോഴും ഈ അമ്മയുടെ വാക്കുകള്‍ ഇടറിയില്ല.ബന്ധുക്കളോടും സുഹൃത്തുക്കളോടും ആശ്വസാ വാക്കായി പറയുന്നു വേണ്ടത് വിലാപ യാത്രയല്ല സന്തോഷത്തോടെയുള്ള യാത്രയാക്കലെന്ന് !

സഹനം ദൈവ നിശ്ചയമാണെന്നാണ് ഈ അമ്മ പറയുന്നത് .25 കാരനായ മകന്‍ വിനു വാഹനാപകടത്തിലാണ് മരിച്ചത് .സംസ്‌കാര ചടങ്ങിനിടെ അമ്മ മറിയയുടെ പ്രസംഗം 13 മിനിറ്റുകള്‍ നീണ്ടു.സോഷ്യല്‍മീഡിയയില്‍ വൈറലായി ഈ വാക്കുകള്‍ .പത്തു ലക്ഷത്തിലധികം പേര്‍ കണ്ടു.

മകന്റേത് പെടുമരണമല്ലെന്നും അവന് ദൈവം നിശ്ചയിച്ച സമയം അവസാനിച്ചതാണെന്നും ആ തീരുമാനം തിരുത്താന്‍ ആര്‍ക്കുമാകില്ലെന്നുമാണ് അമ്മ പ്രസംഗത്തില്‍ പറഞ്ഞത്. മകനെക്കുറിച്ചുള്ള നല്ല ഓര്‍മകളും മറിയാമ്മ പങ്കുവച്ചു. മകന്റെ മുടിയില്‍ തഴുകി അവനെ നിത്യതയിലേക്ക് യാത്രയയയ്ക്കുമ്പോഴും തളരാതെ നില്‍ക്കുന്നതും എല്ലാവരേയും അത്ഭുതപ്പെടുത്തും.പാണ്ടിശേരിഭാഗം ഗവ. എല്‍പി സ്‌കൂള്‍ അധ്യാപികയാണ് മറിയാമ്മ ജേക്കബ്.

 

Read more topics: mother speech ,funeral
English summary
mother speech in sons funeral viral
topbanner

More News from this section

Subscribe by Email