Thursday November 22nd, 2018 - 4:22:pm
topbanner

അമ്മയും മകനും ആത്മഹത്യ ചെയ്തനിലയില്‍

NewsDesk
അമ്മയും മകനും ആത്മഹത്യ ചെയ്തനിലയില്‍

ഷൊര്‍ണൂര്‍: കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോളനിയില്‍ തന്നെയുള്ള ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നായാടി കോളനിയിലുള്ള ഭര്‍ത്താവിന്റെ കുടുംബവീടിനോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് ഹേമാംബികയേയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പാലക്കാട് തൃത്താല ആലുരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.

Read more topics: Mother, son, suicide, shoranur
English summary
Mother, son commit suicide in shoranur
topbanner

More News from this section

Subscribe by Email