topbanner
Tuesday December 12th, 2017 - 5:55:pm
topbanner
topbanner

ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാന്‍ അഞ്ചുമുതല്‍ ഏഴു ലക്ഷംരൂപവരെ വാഗ്ദാനമെന്ന് ആരോപണം

NewsDesk
ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാന്‍ അഞ്ചുമുതല്‍ ഏഴു ലക്ഷംരൂപവരെ വാഗ്ദാനമെന്ന് ആരോപണം

ന്യൂഡല്‍ഹി: ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റാന്‍ വിലപിടിപ്പുള്ള വസ്തുക്കളും പണവും ലഭിക്കുന്നുണ്ടെന്ന് ആരോപണം. തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുകുമാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

 

മതം മാറി വിവാഹിതയായ വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയുടെ കേസില്‍ കക്ഷിചേരാനാണ് ബിന്ദുവിന്റെ അപേക്ഷ. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

വിലപിടിപ്പുള്ള മൊെബെല്‍ഫോണുകളും വസ്ത്രങ്ങളും ബൈക്കും ഉള്‍പ്പെടെ പ്രണയത്തിന്റെ മറവില്‍ നല്‍കുന്നു. ഒരു കുട്ടിയെ മതം മാറ്റിയാല്‍ അഞ്ചുമുതല്‍ ഏഴുലക്ഷം രൂപവരെ നല്‍കുന്നതായും ബിന്ദു പറയുന്നുണ്ട്.

നിര്‍ബന്ധിപ്പിച്ചാണ് നിമിഷയെ മതപരിവര്‍ത്തനത്തിനു വിധേയയാക്കിയതെന്ന് അവര്‍ ഹര്‍ജിയില്‍ പറഞ്ഞു. കേരളത്തില്‍ ഐ.എസിന് സ്വാധീനം കൂടിവരികയാണ്. മതംമാറിയവരില്‍ പലരും രാജ്യം വിട്ടതിനാല്‍ എന്‍.ഐ.എ, റോ, ഐ.ബി എന്നിവയുടെ അന്വേഷണം ആവശ്യമാണ്.

രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം വഷളാക്കുന്ന ഈ പ്രവര്‍ത്തനങ്ങളെ കേന്ദ്രഏജന്‍സികള്‍ ആഴത്തില്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിമിഷ എന്ന യുവതി മതംമാറി ഫാത്തിമ എന്നു പേരു സ്വീകരിച്ച ശേഷം ഭര്‍ത്താവ് ഈസയ്ക്കൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി അഫ്ഗാനിലേക്ക് കടന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

ഹാദിയയെ പിതാവിന്റെ സംരക്ഷണയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുമ്പാകെയാണ് നിമിഷയുടെ അമ്മ ഈ ആവശ്യം ഉന്നയിച്ചത്.

English summary
Mother of Kerala Woman Seeks Probe Into 'Love Jihad Romeos
topbanner topbanner

More News from this section

Subscribe by Email