Friday August 17th, 2018 - 1:31:pm
topbanner

അമ്മായിയമ്മയുടെ കൊലപാതകം: മരുമകനെ വെറുതെ വിട്ടു

NewsDesk
അമ്മായിയമ്മയുടെ കൊലപാതകം:  മരുമകനെ വെറുതെ വിട്ടു

ആലപ്പുഴ: അമ്മായിയമ്മയുടെ കൊലപാതക കേസിൽ പ്രതിയായ മരുമകനെ സെഷൻസ് കോടതി വെറുതെ വിട്ടു.ചേർത്തല കഞ്ഞിക്കുഴി ആയിരം തയ്യിൽ ലക്ഷം വീട് കോളനിയിൽ കൃഷണൻ കുട്ടി ( 59) യെ യാ ണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.എച്ച്.പഞ്ചാപകേശൻ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

2013 ഡിസംബർ 29 ന് പുലർച്ചെ5നാണ് സംഭവം. കൃഷ്ണൻ കുട്ടിയുടെ ഭാര്യ കനകമ്മയുടെ അമ്മ തങ്കമ്മ (89)യാണ് കൊല്ലപ്പെട്ടത്.ഭാര്യയുടെ സഹോദരനും സഹോദരിയും തങ്കമ്മയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാത്തതിലുള്ള വിരോധം നിമിത്തം കട്ടിലിൽ നിന്ന് വലിച്ച് താഴെയിട്ട് നെഞ്ചിന് ചവിട്ടില്ല നിലത്ത് നിന്ന് പൊക്കി കടലിലേക്ക് എറിഞ്ഞ് വാരിയെല്ലുകൾക്കും ആന്തരിക അവയവങ്ങൾക്കും ഉണ്ടായ പരിക്കിനെ തുടർന്ന് മരിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

പ്രതിക്ക് വേണ്ടി അഡ്വ കെ.ടി .അനീഷ് മോൻ ഹാജരായി. മാരാരിക്കുളം പോലീസ് ചാർജ്ജ് ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗം 8 സാക്ഷികളെ വിസ്തരിച്ചു.16 രേഖകൾ തെളിവാക്കി.

Read more topics: alappuzha, mother in low, killed,
English summary
mother in low killed son in law left in law
topbanner

More News from this section

Subscribe by Email