Sunday February 17th, 2019 - 7:42:pm
topbanner

ട്രെയിനപകടം; ഉമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയത് അടിപ്പാതയിലെ വെള്ളം

NewsDesk
ട്രെയിനപകടം; ഉമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയത് അടിപ്പാതയിലെ വെള്ളം

വടകര: മുക്കാളി റെയില്‍വേസ്റ്റേഷന് സമീപം പട്ട്യാട്ട് റെയില്‍വേ അടിപ്പാതയുടെ മുകളില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തിനിടയാക്കിയത് അടിപ്പാതയിലെ വെള്ളം.

സംഭവത്തില്‍ കുന്നുമ്മക്കര പടവട്ടികണ്ടിയില്‍ താഴകുനി ആയിഷ മന്‍സിലില്‍ സറീന (40), തെസ്നീം (18) എന്നിവര്‍ മരിച്ചിരുന്നു. റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറിയതിനാല്‍ ട്രാക്കിനരികിലൂടെ നടക്കുകയായിരുന്നു ഇവര്‍.

റെയില്‍വേ അടിപ്പാതയില്‍ വെള്ളം കെട്ടിക്കിടക്കുന്നതുകണ്ട് ഇരുവരും മുകളിലുള്ള റെയില്‍വേ ട്രാക്കിലേക്ക് കയറി. നടക്കുന്നതിനിടെ മംഗളുരു ഭാഗത്തുനിന്ന് വരികയായിരുന്ന തിരുനെല്‍വേലി- ഹാപ്പ എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

തീവണ്ടിവരുന്നത് രണ്ടുപേരും കണ്ടിരുന്നു. മാറാന്‍ ലോക്കോപൈലറ്റ് കൈകൊണ്ട് ആംഗ്യം കാണിക്കുകയും തീവണ്ടിയുടെ വേഗം കുറയ്ക്കുകയും ചെയ്തു. എന്നാല്‍, മാറിനില്‍ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഉമ്മയും മകളും ഒരുവശത്തേക്ക് ഒതുങ്ങി പരസ്പരം കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. രണ്ടുപേരെയും തീവണ്ടി ഇടിച്ചുതെറിപ്പിച്ചു.

ബി.ഡി.എസ്. പ്രവേശനത്തിനുവേണ്ടി ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു തെസ്നി. ഇതിനായി മുക്കാളിയിലെ ബാങ്കിലേക്ക് പോകുമ്പോഴാണ് അപകടം. നാട്ടുകാരും പോലീസും ചേര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തെസ്നി വഴിമധ്യേയും സറീന ആശുപത്രിയിലും മരിച്ചു.

സറീനയുടെ ഭര്‍ത്താവ്: എം.സി. റഫീഖ് (ദുബായ്). പിതാവ്: ഒളവില്‍ മൊയ്തു (കുറിഞ്ഞാലിയോട്). മാതാവ്: നബീസു. മിസ്ബ മറ്റൊരു മകളാണ്. സഹോദരങ്ങള്‍: ഹാരിസ്, റഷീദ, ഷമീമ.

 

Viral News

Read more topics: train, mother, daughter, vadakara
English summary
Hit by train, mother, daughter dies in vadakara
topbanner

More News from this section

Subscribe by Email