Thursday September 20th, 2018 - 9:05:am
topbanner
Breaking News

വിവാഹ വീഡിയോകളിൽ മോർഫിങ്: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ

fasila
വിവാഹ വീഡിയോകളിൽ മോർഫിങ്: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: വടകരയിൽ സ്വകാര്യ വീഡിയോഗ്രഫി സ്ഥാപനത്തിലെ ജീവനക്കാരൻ വിവാഹ വീഡിയോകളിലും ചിത്രങ്ങളിലും അശ്ലീല ചിത്രങ്ങൾ ചേർത്ത് മോർഫിങ് നടത്തിയ സംഭവത്തിൽ എസ്.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരള വനിതാ കമ്മീഷൻ ചെയർപെഴ്സൺ എം.സി. ജോസഫൈൻ നിർദേശിച്ചു.

കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്തുണ്ടാക്കിയും നഗ്നചിത്രങ്ങൾ ചതിയിൽ ചിത്രീകരിച്ചും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളിൽ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് ജോസഫൈൻ അഭിപ്രായപ്പെട്ടു.

Read more topics: morphing, wedding, videos,
English summary
morphing on wedding videos: Women's Commission to arrest the accused
topbanner

More News from this section

Subscribe by Email