Friday September 21st, 2018 - 9:41:am
topbanner
Breaking News

മോര്‍ഫിങ് വിവാദത്തില്‍ ഒരു സ്ത്രീകൂടി പരാതിനല്‍കി

Jikku Joseph
മോര്‍ഫിങ് വിവാദത്തില്‍ ഒരു സ്ത്രീകൂടി പരാതിനല്‍കി

വടകര: വിവാഹ വീഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫിങ്ങിലൂടെ അശ്ലീലമാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു സ്ത്രീകൂടി വടകര പോലീസില്‍ പരാതിനല്‍കി. വടകര പുതിയ സ്റ്റാന്‍ഡിലെ സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന ബിബീഷാണ് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതായി പരാതിയുയര്‍ന്നത്. ഇയാളുടെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തു. ഏകദേശം 41,000-ത്തോളം ചിത്രങ്ങള്‍ ഇതിലുണ്ട. പോലീസ് ഇത് പരിശോധിച്ചുവരികയാണ്.


സ്ഥാപനത്തിന്റെ ഉടമ മലോല്‍മുക്ക് സ്വദേശിയാണ്. ഇവരുടെ ബന്ധംവെച്ച് ഈ പ്രദേശത്തെ ഒട്ടേറെ വിവാഹങ്ങളുടെ വീഡിയോ ചിത്രീകരണം ഈ സ്ഥാപനം നടത്തിയിട്ടുണ്ട്. ഈ പ്രദേശത്തുകാരുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തതും. വിവാഹവീട്ടിലെയും ഇവിടെ വന്നവരുടെയുമെല്ലാം ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുയര്‍ന്നതോടെ പ്രദേശത്തെ സ്ത്രീകള്‍ പ്രതിഷേധകൂട്ടായ്മ നടത്തിയിരുന്നു.

ഇക്കാര്യത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കേസെടുത്ത് മൂന്നുദിവസം കഴിഞ്ഞിട്ടും ബിബീഷിനെക്കുറിച്ച് സൂചനകളൊന്നുമില്ല. ഹാര്‍ഡ് ഡിസ്‌കിലെ ചിത്രങ്ങള്‍ ഇയാള്‍ മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ വ്യക്തമാകണമെങ്കില്‍ ഇയാളെ പിടികൂടേണ്ടത് അത്യാവശ്യമാണ്. വടകര വനിതാ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘം രൂപവത്കരിക്കുകയും ചെയ്തു.

Read more topics: morphing, controversy, kozhikode
English summary
morphing controversy in kozhikode
topbanner

More News from this section

Subscribe by Email