Saturday May 25th, 2019 - 1:15:pm
topbanner
topbanner

പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി കടന്നുപോകുന്ന കൂടുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

Jikku Joseph
പാത ഇരട്ടിപ്പിക്കല്‍: കോട്ടയം വഴി കടന്നുപോകുന്ന കൂടുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നതുമൂലം കോട്ടയം വഴി കടന്നുപോകുന്ന കൂടുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവല്ലയ്ക്കും ചങ്ങനാശേരിക്കുമിടയിലാണ് നവീകരണ പ്രവര്‍നങ്ങള്‍ നടക്കുന്നത്.

തിരുവനന്തപുരത്തുനിന്നു രാത്രി 8.40ന് പുറപ്പെടുന്ന തിരുവനന്തപുരം- മംഗളൂരു എക്‌സ്പ്രസ് (16347) 24 മുതല്‍ 26 വരെ കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. വെള്ളിയാഴ്ചത്തെ വെരാവല്‍- തിരുവനന്തപുരം എക്‌സ്പ്രസ്, 25ലെ ഗാന്ധിധാം - നാഗര്‍കോവില്‍ എക്‌സ്പ്രസ് കോട്ടയം ഭാഗത്ത് 45 മിനിറ്റുവരെ പിടിച്ചിടും. നിലവിലുള്ള പാതയുമായി പുതിയ പാത ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ജോലികള്‍ നടത്തുന്ന 28 ന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.

English summary
more train will deley through kottayam
topbanner

More News from this section

Subscribe by Email