Thursday September 20th, 2018 - 10:23:pm
topbanner
Breaking News

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേ എത്തും

akhila
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേ എത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29ന് കേരളത്തില്‍ മണ്‍സൂണ്‍ മഴയെത്തുമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തില്‍ സാധാരണ ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ എത്താറുള്ളത്. ഇത്തവണ അത് മൂന്നു ദിവസം നേരത്തെയാണ്.

രാജ്യത്തിന്റെ കാര്‍ഷികമേഖലയ്ക്കും ജലസംഭരണികള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ 70 ശതമാനവും കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നത്. കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസംകൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. ഇത്തവണ കേരളത്തില്‍ ശരാശരി മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 97 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Read more topics: monsoon, kerala
English summary
monsoon to hit kerala coast on may 29
topbanner

More News from this section

Subscribe by Email