Tuesday March 19th, 2019 - 3:41:pm
topbanner
topbanner

കേരളത്തില്‍ കാലവര്‍ഷമെത്തി; കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

NewsDesk
കേരളത്തില്‍ കാലവര്‍ഷമെത്തി; കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴ പെയ്യുകയാണ്. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വരുന്ന ഞായറാഴ്ച വരെ കനത്ത മഴ തുടരും. 12 മുതല്‍ 20 സെന്റീമിറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കാറ്റിന് ശക്തി കൂടുന്നതോടെ കാലവര്‍ഷവും കനക്കും. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്ത് പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്.

ശരാശരി 220 സെന്റീമീറ്റര്‍ മഴയാണു സംസ്ഥാനത്തു ലഭിക്കാറുള്ളതെങ്കിലും ഇക്കുറി, ഇതില്‍ 8.9 ശതമാനത്തിന്റെ വര്‍ധന പ്രതീക്ഷിക്കുന്നെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ വര്‍ഷം 14% കുറവായിരുന്നു മഴ.

മലയിടിച്ചിലിന് സാധ്യതയുളളതിനാല്‍ പൊന്‍മുടി അടക്കമുളള സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം പെരുമാതുറയുള്‍പ്പെടെ തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജിഷയുടെ ഫോണിലെ യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

കോവളം മസാജിങ് പാര്‍ലറുകളില്‍ പെണ്‍വാണിഭത്തിന് എച്ച്‌ഐവി ബാധിതരായ സ്ത്രീകളും

ലേറ്റസ്റ്റ് വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക

Viral News

Read more topics: Monsoon, Kerala, Tamil Nadu
English summary
Monsoon arrives over parts of Kerala, Tamil Nadu
topbanner

More News from this section

Subscribe by Email