Tuesday March 19th, 2019 - 4:01:pm
topbanner
topbanner

നടന്‍ മോഹന്‍ലാല്‍ ഖാദി ബോര്‍ഡിനെതിരെ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടെന്ന് ബോര്‍ഡ്

RA
നടന്‍ മോഹന്‍ലാല്‍ ഖാദി ബോര്‍ഡിനെതിരെ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടെന്ന് ബോര്‍ഡ്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ഖാദി ബോര്‍ഡിനെതിരെ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചു. ഖാദി ബോര്‍ഡ് പരസ്യമായി മാപ്പ് പറയണമെന്നും, ഇത് മാധ്യമങ്ങളില്‍ പരസ്യം ചെയ്യണമെന്നും ഇല്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

ഇതിന് മറുപടി നല്‍കേണ്ടെന്നും, മോഹന്‍ലാല്‍ എന്തു നിയമനടപടി സ്വീകരിക്കുമെന്നു നോക്കിയശേഷം അനന്തര നടപടികള്‍ സ്വീകരിക്കാമെന്നും ഖാദി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ മോഹന്‍ലാല്‍ നൂല്‍നൂല്‍ക്കുന്നതായി ചിത്രീകരിച്ചിരുന്നു. ഇതിനെതിരെയാണ് ഖാദി ബോര്‍ഡ് മോഹന്‍ലാലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്.

Viral News

Read more topics: mohanlala, khadi board ,issue
English summary
mohanlala khadi board issue
topbanner

More News from this section

Subscribe by Email