Thursday May 24th, 2018 - 1:43:pm
topbanner

മോഹന്‍ലാല്‍ ബിജെപിയിലേയ്ക്ക്?

rajani
മോഹന്‍ലാല്‍ ബിജെപിയിലേയ്ക്ക്?

കൊച്ചി: മോഹന്‍ലാലിനെ ബിജെപിയിലേയ്ക്ക് എത്തിക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി ചര്‍ച്ച നടത്തി.

ആവശ്യമെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ മോഹന്‍ലാലിനെ അവതരിപ്പിക്കുന്നതിനാണ് നീക്കം. ഇതിന്റെ ആദ്യ ഘട്ട ചര്‍ച്ചകളുടെ ഭാഗമായി ഏപ്രില്‍ ആദ്യം മോഹന്‍ലാല്‍ ഡല്‍ഹിയില്‍ എത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും.

സംവിധായന്‍ മേജര്‍ രവിയും അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ബിജെപിയിലേയ്ക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സംഘപരിവാര്‍ പാരമ്പര്യമുള്ള മോഹന്‍ലാലിനെ ബിജെപിയുടെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നത്.

Read more topics: mohanlal, bjp, party
English summary
mohanlal bjp party

More News from this section

Subscribe by Email