topbanner
Monday December 11th, 2017 - 7:51:am
topbanner
topbanner

ഓഖി: പ്രധാനമന്ത്രി വിളിച്ചില്ല, ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിനു പ്രത്യേക മനോഭാവമെന്ന് മുഖ്യമന്ത്രി

Anju NC
ഓഖി: പ്രധാനമന്ത്രി വിളിച്ചില്ല, ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിനു പ്രത്യേക മനോഭാവമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് പോലും സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ മാത്രം ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളത് എന്നതിന്റെ തെളിവു കൂടിയാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തില്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത് തനിക്ക് ഉപയോഗിക്കാനല്ല. കാറുകള്‍ വാങ്ങുന്നത് തനിക്കാണെന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലുള്ള വിവിഐപികള്‍ക്കു സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നതെന്നും ഇക്കാര്യങ്ങള്‍ മനസിലാക്കാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മാത്രം ലക്ഷ്യമിട്ട് ചില മാധ്യമങ്ങള്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
modi dont call about okhi cyclone disaster says pinarayi vijayan
topbanner topbanner

More News from this section

Subscribe by Email