Friday July 19th, 2019 - 1:09:am
topbanner
topbanner

നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

NewsDesk
നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജയെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റ് പതിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോളേജിലെ സ്റ്റാഫ് മുറിയില്‍ പ്രിന്‍സിപ്പലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍, ആദരാഞ്ജലി അര്‍പ്പിച്ച് ഫ് ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു.

ഇത് സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമല്ല, അതിനുമപ്പുറമാണ് സംഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ശരത് ചന്ദ്രന്‍, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

English summary
Mock homage to principal earns suspension for three students of Kanhangad Nehru Arts and Science College
topbanner

More News from this section

Subscribe by Email