Tuesday March 26th, 2019 - 7:57:am
topbanner
topbanner

'കട്ട വെയ്റ്റിങ്'; കോണ്‍ഗ്രസിനെതിരെ വീണ്ടും ട്രോളുമായി മന്ത്രി എംഎം മണി

JB
 'കട്ട വെയ്റ്റിങ്'; കോണ്‍ഗ്രസിനെതിരെ വീണ്ടും ട്രോളുമായി മന്ത്രി എംഎം മണി

ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന് മന്ത്രി എംഎം മണിയുടെ പരിഹാസം. മത്സരിക്കാനില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് പ്രസ്താവിക്കുകയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രി എംഎം മണി രൂക്ഷമായ പരിഹാസവുമായി രംഗത്ത് വന്നത്.

സിപിഎം നേതൃത്വത്തിലുളള ഇടതുമുന്നണി 20 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ എതിരാളികളാരെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ ഘട്ടത്തിലാണ് എംഎം മണി എതിരാളികളുടെ ചുവരെഴുത്തിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ട്രോളാക്കിയത്.

സ്ഥാനാര്‍ഥിയുടെ പേര് എഴുതേണ്ട ഭാഗം ഒഴിച്ചിട്ടുളള ചുവരെഴുത്താണ് മണിയാശാന്‍ ആയുധമാക്കിയത്. ''കട്ട വെയിറ്റിങ്'' എന്ന ഹാഷ്ടാഗോടെയാണ് പരിഹാസം. ''സംഘടനാ ചുമതല തിരക്ക് ഉള്ളതിനാല്‍ സ്ഥാനാര്‍ത്ഥി എത്തിയിട്ടില്ല'' എന്നും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.

 

Read more topics: mm mani, troll aganist congress,
English summary
mm mani troll aganist congress
topbanner

More News from this section

Subscribe by Email