topbanner
Tuesday November 21st, 2017 - 2:40:am
topbanner
Breaking News

എം.എം. മണിയുടെ പരാമര്‍ശത്തില്‍ അപാകതയുണ്ടെന്ന് വനിത കമീഷന്‍

rajani v
എം.എം. മണിയുടെ പരാമര്‍ശത്തില്‍ അപാകതയുണ്ടെന്ന് വനിത കമീഷന്‍

തൊടുപുഴ: മന്ത്രി എം.എം. മണി പൊമ്പിളൈ ഒരുമൈക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അപാകതയുണ്ടെന്ന് വനിത കമീഷന്‍ അംഗം ഡോ. ജെ. പ്രമീളദേവി. മന്ത്രിയെന്ന നിലയില്‍ അനുചിതമായ പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തിയത്. ഇക്കാരണത്താലാണ് കമീഷന്‍ ഇടപെടലുണ്ടായതും സ്വമേധയ കേസെടുത്തതും.

തിരിച്ചറിവിന്റെ കൂടി പ്രശ്‌നമാണ് ഇതിലുള്ളത്. എന്തു പറയണം, എങ്ങനെ അവതരിപ്പിക്കണം, പൊതുഇടത്തില്‍ എത്രത്തോളം സ്വാതന്ത്ര്യമാകാം, വീട്ടിലെ സ്വാതന്ത്ര്യം പുറത്താകാമോ എന്നതിലൊക്കെ തിരിച്ചറിവാണ് വേണ്ടത്.

മണിക്കെതിരായ കേസില്‍ കമീഷന്‍ എസ്.പി കെ.യു. കുര്യാക്കോസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാമര്‍ശത്തെ എത്രത്തോളം ന്യായീകരിക്കാം എന്നത് പരിശോധിക്കും. എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

Read more topics: mm mani, statment, contraversy
English summary
mm mani statment contraversy
topbanner topbanner

More News from this section

Subscribe by Email