topbanner
Monday May 29th, 2017 - 3:08:pm
topbanner

എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്

NewsDesk
എം.എം. മണി  നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കേസെടുക്കാനാകില്ലെന്ന് പോലീസ്

ഇടുക്കി: കുഞ്ചിത്തണ്ണിയിൽ മന്ത്രി എം.എം. മണി നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. നേരിട്ട് കേസെടുക്കാന് കഴിയുന്ന തരത്തിലുള്ള കുറ്റകൃത്യം മണിയുടെ ഭാഗതമത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മൂന്നാർ ഡി.വൈ.എസ്.പി പരാതിക്കാരനായ ജോര്ജ്ജ് വട്ടുകുളത്തെ അറിയിച്ചു. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ചെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

അഡീഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും ഇക്കാര്യത്തിൽ പോലീസ് തേടിയിരുന്നു. കുഞ്ചിത്തണി ഇരുപതേക്കറിൽ ഭാര്യാ സഹോദരൻ കെ.എൻ തങ്കപ്പന്റെ രക്തസാക്ഷിത്വ ദിനാചരണ യോഗത്തിൽ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തിൽ മാദ്ധ്യമപ്രവർത്തകരെ നിശിതമായ ഭാഷയിൽ വിമർശിച്ച മണി മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തെക്കുറിച്ച് നടത്തിയ അശ്ലീല പരാമർശമാണ് വിവാദമായത്.

വി.എസ് സർക്കാരിന്റെ കാലത്ത് നിയോഗിച്ച മൂന്നാർ ദൗത്യസംഘത്തലവൻ കെ. സുരേഷ് കുമാറിനോടൊപ്പം മദ്യപാനവും സകലപണിയുമുണ്ടായിരുന്നുവെന്നാണ് മാദ്ധ്യമപ്രവർത്തകരെ ആക്ഷേപിച്ചു കൊണ്ട് മണി പറഞ്ഞത്. പെമ്പിളൈ ഒരുമൈ സമരക്കാലത്തും സകല വൃത്തിക്കേടുകളും നടന്നു. അന്ന് കാട്ടിലായിരുന്നു പരിപാടിയെന്നും മണി പറഞ്ഞു.

ഇപ്പോൾ ദേവികുളം സബ് കളക്ടറോടൊപ്പമാണ് മാദ്ധ്യമപ്രവർത്തകരുടെ വൈകുന്നേരമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെ തൊടുപുഴയിൽ നടന്ന ഒരു ചടങ്ങിൽ മന്ത്രി പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.നിയമസഭയിലടക്കം പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയതോടെ മണിയെ സി.പി.എം സംസ്ഥാന കമ്മിറ്റി പരസ്യമായി ശാസിച്ചിരുന്നു.

Read more topics: mm mani, against, Pembillai Orumai,
English summary
mm mani against Pembillai Orumai protest about police
topbanner topbanner

More News from this section

Subscribe by Email