Sunday June 24th, 2018 - 11:45:pm
topbanner
Breaking News

വിഎസിന്റെ കത്തിന് മറുപടിയായി എം.എം.മണി

RAJANI
വിഎസിന്റെ കത്തിന് മറുപടിയായി എം.എം.മണി

തിരുവനന്തപുരം: വിഎസിന്റെ കത്തിന് മറുപടിയുമായി വൈദ്യുതിമന്ത്രി എം.എം.മണി. പാര്‍ട്ടിക്കായി താനും ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ അതുപറഞ്ഞ് ആരുടെ പിന്നാലെയും പിച്ചചട്ടിയുമായി നടക്കാറില്ലെന്ന് മണി പറഞ്ഞു. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ വിഎസ് ആയിരുന്നു പാര്‍ട്ടി സെക്രട്ടറി.

വിഎസിന്റെ കത്തിനെകുറിച്ച് പ്രതികരിക്കുന്നത് അന്തസിനു ചേര്‍ന്നതല്ല. വിദ്വേഷംവച്ച് ആരോടും പെരുമാറുന്ന രീതി തനിക്കില്ല. മര്യാദയും സത്യസന്ധതയും തനിക്കുണ്ട്. തല പോയാലും ശരിയും ന്യായവുമേ പറയുകയുള്ളുമെന്നും മണി പറഞ്ഞു.

നേരത്തെ, എം.എം. മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു. കൊലക്കേസില്‍ പ്രതിയായ വ്യക്തി അധികാരസ്ഥാനത്തിരിക്കുന്നതു പാര്‍ട്ടി നയങ്ങള്‍ക്കെതിരാണെന്നും കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തില്‍ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

English summary
mm mani aganist vs achuthanthan

More News from this section

Subscribe by Email