Thursday October 18th, 2018 - 12:04:am
topbanner
Breaking News

സജീവമായി താൻ പാർട്ടിയുടെ മുൻ നിരയിലുണ്ടാകുമെന്ന് എംഎം ഹസ്സൻ

RA
സജീവമായി താൻ പാർട്ടിയുടെ മുൻ നിരയിലുണ്ടാകുമെന്ന് എംഎം ഹസ്സൻ

കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം ആത്മാർത്ഥയോടെ നിറവേറ്റാൻ സാധിച്ചുവെന്ന് എം എം ഹസന്‍.തന്റെ പടിയിറക്കം ആത്മസംതൃപ്തിയോടെയാണെന്ന് എഐസിസി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയെന്നും ഹസ്സൻ പറഞ്ഞു. പാര്‍ട്ടിയില്‍ സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിച്ചു.

ജനമോചനയാത്ര, കുടുംബസംഗമങ്ങള്‍ എന്നിവ നടത്തി പാര്‍ട്ടിയെ ബൂത്തുതലം മുതല്‍ ശക്തമാക്കി. ഓഖി, മഹാപ്രളയം തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പാര്‍ട്ടി തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്താന്‍ സാധിച്ചു.

പ്രളയബാധിതര്‍ക്ക് കെപിസിസി പ്രഖ്യപിച്ച 1000 ഭവനനിര്‍മ്മാണ പദ്ധതിയിലേക്ക് ജില്ലായോഗങ്ങള്‍ നടത്തി ഫണ്ട് സമാഹരിച്ച്‌ വരുന്നു.ഇനിയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി സജീവമായി തന്നെ മുന്‍നിരയില്‍ ഉണ്ടാകുമെന്നും എം.എം.ഹസന്‍ പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റിനേയും ഭാരവാഹികളെയും അഭിനന്ദിക്കുന്നുവെന്നും ഹസന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

Read more topics: mm hassan, statement, about party
English summary
mm hassan statement about party
topbanner

More News from this section

Subscribe by Email