topbanner
Thursday February 22nd, 2018 - 11:51:am
topbanner
Breaking News

ശുഹൈബ് കൊലപാതകം: യുഎപിഎ ചുമത്തണമെന്ന് ഹസന്‍

Anju NC
ശുഹൈബ് കൊലപാതകം: യുഎപിഎ ചുമത്തണമെന്ന് ഹസന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തും. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഇരുപത്തി രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇതെന്നും ഹസന്‍ പറഞ്ഞു.

ജില്ലാ നേതാക്കളുടെ അറിവോടും സമ്മതത്തോടുമാണ് കൊലപാതകം നടത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. മണ്ഡലത്തിലെ എം.എല്‍.എയായ ഇ.പി ജയരാജന്‍ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ജില്ലാ നേതാക്കളാരും അപലപിച്ചിട്ടുമില്ല. കണ്ണൂരില്‍ സിപിഎമ്മിന്റെ ബി ടീമായാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹസന്‍ പറഞ്ഞു.

English summary
mm hassan demands register case based on UAPA on shuhaib murder
topbanner

More News from this section

Subscribe by Email