Wednesday May 23rd, 2018 - 6:58:am
topbanner

വിന്‍സെന്റ് എംഎല്‍എ രാജിവെക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍; കോണ്‍ഗ്രസില്‍ പ്രതിഷേധസ്വരം ഉയര്‍ന്നു

NewsDesk
വിന്‍സെന്റ് എംഎല്‍എ രാജിവെക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍; കോണ്‍ഗ്രസില്‍ പ്രതിഷേധസ്വരം ഉയര്‍ന്നു

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ വിന്‍സെന്റ് രാജിവെക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. ഇതാദ്യമായാണ് കോണ്‍ഗ്രസിനകത്തുനിന്നും എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധസ്വരം ഉയരുന്നത്.

കടുത്ത പീഡന ആരോപണം ഉയര്‍ന്നിട്ടും എംഎല്‍എയ്‌ക്കെതിരെ പ്രമുഖ നേതാക്കളോ കോണ്‍ഗ്രസ് വനിതാ സംഘടനകളോ പ്രതിഷേധിച്ചിരുന്നില്ല. നേതാക്കള്‍ രംഗത്തെത്തുന്നതോടെ വിന്‍സെന്റിന്റെ രാജിക്ക് സമ്മര്‍ദ്ദം ഏറുകയാണ്.

ബാലരാമപുരത്തെ വീട്ടമ്മയാണ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് എംഎല്‍എയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.

Read more topics: mla, vincent, resign, shanimol usman
English summary
mla vincent should resign says shanimol usman

More News from this section

Subscribe by Email