Saturday August 18th, 2018 - 1:12:am
topbanner

എംഎല്‍എയുടെ പീഡനം; ആത്മഹത്യാശ്രമം നടത്തിയ യുവതിക്കുനേരെ കോണ്‍ഗ്രസുകാരുടെ ചീമുട്ടയേറ്

NewsDesk
എംഎല്‍എയുടെ പീഡനം; ആത്മഹത്യാശ്രമം നടത്തിയ യുവതിക്കുനേരെ കോണ്‍ഗ്രസുകാരുടെ ചീമുട്ടയേറ്

തിരുവനന്തപുരം: എം വിന്‍സന്റ് എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ വീട്ടമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആത്മഹത്യശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ ആശുപത്രിയില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം.

സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കുനേരെ ചീമുട്ട എറിഞ്ഞു. മണിക്കൂറുകളോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തെളിവെടുപ്പിന് എത്തിയ അന്വേഷകസംഘം പരിക്കേറ്റ വീട്ടമ്മയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

വീട്ടമ്മ തിങ്കളാഴ്ച വീട്ടിലെത്തുമെന്ന് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിരുന്നു. തുടര്‍ന്ന് ബാലരാമപുരം, വിഴിഞ്ഞം, കരിങ്കുളം, പുല്ലുവിള, പൂവാര്‍ എന്നിവിടങ്ങളില്‍നിന്ന് ഉള്‍പ്പെടെ ആളുകളെ സ്ഥലത്ത് എത്തിച്ചു. വിന്‍സന്റിന്റെ ബന്ധുക്കളും നാട്ടുകാരുമായ ചില സ്ത്രീകളെയും എത്തിച്ചു.

ഉച്ചയോടെയാണ് പരാതിക്കാരി ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസും വന്നു. വീട്ടമ്മയുടെ വീടിനുമുന്നില്‍ പൊലീസ് വാഹനം കണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംഎല്‍എയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങളുമായി പാഞ്ഞടുത്തു.

വീട്ടിലേക്കും യുവതി സഞ്ചരിച്ച വാഹനത്തിനു നേരെയും ചീമുട്ട എറിഞ്ഞു. എംഎല്‍എയുടെ വസതി സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരിച്ച് മടങ്ങിയശേഷമാണ് സംഭവം. രാവിലെ എത്തിയ ഉമ്മന്‍ചാണ്ടി എംഎല്‍എയുടെ വീട്ടുകാര്‍ക്ക് പുറമേ പ്രദേശത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും സംസാരിച്ചിരുന്നു.

Read more topics: mla, vincent, rape, case, victim, congress
English summary
mla vincent rape case; victim attacked by congress workers
topbanner

More News from this section

Subscribe by Email