Tuesday November 13th, 2018 - 8:12:am
topbanner

സാമ്പത്തിക തിരിമറി; വിന്‍സെന്റ് എംഎല്‍എയുടെ ഭാര്യയെ സസ്‌പെന്‍ഡ് ചെയ്തു

NewsDesk
സാമ്പത്തിക തിരിമറി; വിന്‍സെന്റ് എംഎല്‍എയുടെ ഭാര്യയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ആറുവര്‍ഷമായി യുവജനക്ഷേമ ബോര്‍ഡ് സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്ക് മേരി ശുഭയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

വ്യാജരേഖയുണ്ടാക്കി സാമ്പത്തികതിരിമറി നടത്തിയെന്ന പരാതിയെതുടര്‍ന്നാണ് എം വിന്‍സന്റ് എംഎല്‍എയുടെ ഭാര്യയായ മേരി ശുഭയ്‌ക്കെതിരെ നടപടിയെടുത്തത്.

യുവജനക്ഷേമ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ ഉദ്യോഗസ്ഥനായിരുന്ന അനില്‍ ആന്റണിയുടെ പിഎഫ് വിഹിതം അടച്ചതായി വ്യാജരസീത് നല്‍കിയെന്ന് ഏജീസ് ഓഫീസില്‍നിന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് അനില്‍ ആന്റണി യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പഴയ ട്രഷറി ബില്‍ തിരുത്തിയാണ് വ്യാജബില്‍ ഉണ്ടാക്കിയത്.

2016 സെപ്തംബറിലെ പിഎഫ് വിഹിതമായ 12,000 രൂപ അടച്ചില്ലെന്ന് സംശയം തോന്നിയാണ് അനില്‍ ആന്റണി ട്രഷറിയില്‍ വിഹിതം അടച്ചതിന്റെ രസീത് ആവശ്യപ്പെട്ടത്. തുടര്‍ന്ന് നല്‍കിയ രസീത് ഏജീസ് ഓഫീസില്‍ കാണിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ആഗസ്തിലെ രസീതില്‍ കൃത്രിമം കാട്ടി 'സെപ്തംബര്‍' എന്നാക്കി നല്‍കുകയായിരുന്നു.

അനില്‍ ആന്റണിയുടെ പരാതിയില്‍ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍, സീനിയര്‍ സൂപ്രണ്ട്് എന്നിവര്‍ ഉള്‍പ്പെട്ട സമിതി അന്വേഷണം തുടങ്ങി. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചു.

2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് മേരി ശുഭയ്ക്ക് ക്ലര്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വഴിവിട്ട് നിയമനം നല്‍കിയത്. അന്നുമുതല്‍ അക്കൌണ്ട്‌സ് വിഭാഗം കൈകാര്യം ചെയ്ത് വരികയാണ്. ഈ കാലയളവിലെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് ബോര്‍ഡ് തീരുമാനം.

 

Read more topics: mla, vincent, wife, mary shubha
English summary
mla vincent's wife mary shubha suspended
topbanner

More News from this section

Subscribe by Email