Monday June 18th, 2018 - 11:07:am
topbanner
Breaking News

നടിയുടെ പേര് വെളിപ്പെടുത്തി: എംഎല്‍എ ഷംസീറിനെതിരെ പരാതി

Anju N C
നടിയുടെ പേര് വെളിപ്പെടുത്തി: എംഎല്‍എ ഷംസീറിനെതിരെ പരാതി

മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എ എ.എന്‍ ഷംസീറിനെതിരെ പരാതി. മലപ്പുറം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

മലപ്പുറം ടൗണ്‍ ഹാളില്‍ ജൂലൈ 23ന് നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ കണ്‍വെന്‍ഷനിലെ പ്രസംഗത്തിനിടെയാണ് നടിയുടെ പേര് വെളിപ്പെടുത്തിയത്. പണം ലഭിച്ചാല്‍ നടി കേസ് ഒത്തു തീര്‍പ്പാര്‍ക്കാന്‍ ശ്രമിക്കുമെന്നും ഷംസീര്‍ പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ വീഡിയോ പോലീസിനു കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ഷംസീറിനെതിരെ കേസെടുക്കാനും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
mla shamseer says actress name in public speech

More News from this section

Subscribe by Email