Thursday March 21st, 2019 - 5:30:am
topbanner
topbanner

എംഎല്‍എ ഗണേഷ്‌കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി; കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം

rajani v
എംഎല്‍എ ഗണേഷ്‌കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി;  കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം

കൊല്ലം : കാറിന് സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നെയാണ് അമ്മയുടെ മുന്നില്‍ വച്ച് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം അനന്തകൃഷ്ണന്‍ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ ചികിത്സ തേടി. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ ഡ്രൈവറും മര്‍ദ്ദിച്ചു.

അനന്തകൃഷ്ണന്റെ കാറിന് പിറകിലായിട്ടായിരുന്നു ഗണേഷ് കുമാറിന്റെ കാര്‍ വന്നിരുന്നത്. ഗണേഷ് കുമാറിന്റെ കാര്‍ അനന്തകൃഷ്ണന്റെ കാറിനെ മറികടന്ന ഉടന്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിക്കുയായിരുന്നു. പിന്നാലെ എത്തിയ ഡ്രൈവറും അനന്തകൃഷ്ണനെ മര്‍ദ്ദിച്ചു.

 

Viral News

English summary
mla ganesh kumar driver beat issue
topbanner

More News from this section

Subscribe by Email