Saturday May 26th, 2018 - 9:42:am
topbanner

വര്‍ഗീയത വളര്‍ത്തുന്ന ആര്‍.എസ്.എസിനും എസ്.ഡി.പി.ഐക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് മാത്രമാണ് : എം.കെ മുനീര്‍

rajani v
വര്‍ഗീയത വളര്‍ത്തുന്ന  ആര്‍.എസ്.എസിനും എസ്.ഡി.പി.ഐക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് മാത്രമാണ് : എം.കെ മുനീര്‍

കോട്ടയം: വര്‍ഗീയത വളര്‍ത്തുന്ന  ആര്‍.എസ്.എസിനും എസ്.ഡി.പി.ഐക്കുമെതിരെ ശക്തവും കൃത്യവുമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് മാത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഈരാറ്റുപേട്ടയില്‍ നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കാട്ടാക്കടയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ  വെട്ടിപ്പരിക്കേല്പിച്ചെന്ന് പറയുന്ന സി.പി.എം ഈരാറ്റുപേട്ടയില്‍ അവരുടെ തോളില്‍ കയ്യിട്ടാണ് മുനിസിപ്പല്‍ ഭരണം നടത്തുന്നത്. പകല്‍ കലഹിക്കുകയും രാത്രി പരസ്പരം പാലൂട്ടുകയുമാണ് രണ്ടു കക്ഷികളും. സംഘപരിവാറിനും എസ്.ഡി.പി.ഐക്കുമെതിരെ ആര്‍ജ്ജവമുള്ള നിലപാടെടുക്കാന്‍  തയ്യാറുണ്ടോയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം.
ആര്‍.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വോട്ട് കിട്ടി ഭരിക്കുന്നതിനെക്കാള്‍ ഭേദം വെറുതെ വീട്ടിലിരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് സമയത്തും ഇത് പറഞ്ഞിട്ടുണ്ട്. ഇത് തുറന്ന് പറഞ്ഞതിന്റെ പേരിലുള്ള ഏത് ഭീഷണിയും നേരിടാനും തയ്യാറാണ്. ഈ രണ്ട് ശക്തികളുടെയും മുന്നില്‍ മുട്ടുമടക്കാത്ത മുന്നണി യു.ഡി.എഫ് മാത്രമാണ്.

ഏതൊരു ലക്ഷ്യത്തോടെയാണോ പടയൊരുക്കം ജാഥ ആരംഭിച്ചത് ആ ലക്ഷ്യം സഫലമാവുകയാണെന്ന് സ്വീകരണ കേന്ദ്രങ്ങളിലെ വന്‍ ജനാവലി സാക്ഷ്യപ്പെടുത്തുന്നു. ജാഥ തൃശൂരില്‍ എത്തിയപ്പോള്‍ തന്നെ പിണറായി സര്‍ക്കാരിന്റെ മൂന്നാം വിക്കറ്റ് പോയി. തിരുവന്തപുരത്തെത്തുമ്പോഴേക്കും ധാരാളം ചലനങ്ങള്‍ കേരള രാഷ്ട്രീയത്തിലുണ്ടാകും. പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്ന് ഇതാണ് സി.പി.എമ്മിന്റെ നയം. കടക്ക് പുറത്ത്, മാറി നില്‍ക്ക് എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങളെ വേട്ടയാടുന്നത് മുഖ്യമന്ത്രി തുടരുകയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.

വര്‍ഗീയതയെ പ്രോല്‍സാഹിപ്പിച്ച് നേട്ടം കൊയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ശ്രമം.  പത്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. സിനിമ ഏതെങ്കിലും സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടങ്കില്‍ അക്കാര്യം സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കട്ടെ. അല്ലാതെ ഭീഷണി മുഴക്കുകയല്ല വേണ്ടത്. അമിത് ഷായുടെ മകന്റെ കമ്പനി  ഒരു വര്‍ഷം കൊണ്ട് 500 ശതമാനം വളര്‍ച്ച കൈവരിച്ചത് അഴിമതിക്ക് ഭരണകൂടം കൂട്ട് നില്‍ക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Read more topics: mk muneer, aganist, rss
English summary
mk muneer aganist rss

More News from this section

Subscribe by Email