Tuesday September 18th, 2018 - 9:08:pm
topbanner
Breaking News

കണ്ണൂർ നിഫ്റ്റ് ക്യാമ്പസിലെ അധ്യാപകരുടെ പീഡനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്......

NewsDesk
കണ്ണൂർ നിഫ്റ്റ് ക്യാമ്പസിലെ അധ്യാപകരുടെ പീഡനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്......

കണ്ണൂർ നിഫ്റ്റ് ക്യാമ്പസിലെ അധ്യാപകരുടെ പീഡനങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മലയാളികളല്ലാത്ത അധ്യാപകർ പകയോടെയാണ് വിദ്യാർത്ഥികളോട് പെരുമാറുന്നത്. പട്ടാള ക്യാംപുകളോടും ക്രൂരത നിറഞ്ഞ ജയിലുകളോടുമാണ് കണ്ണൂർ നിഫ്റ്റിനെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപമിക്കുന്നത്.

ഇന്ത്യയിലെ 17 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ കണ്ണൂർ നിഫ്റ്റിലേക്ക് എൻട്രൻസ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓൾ ഇന്ത്യാ തലത്തിലെ തന്നെ മിടുക്കരായ വിദ്യാർത്ഥികളുടെ അവസ്ഥ പരമ ദയനീയമാണ്. അധ്യാപകരുടെ അനാവശ്യ പീഡനത്തിനെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ച് അവരുടെ ഭാവി നശിപ്പിക്കുകയാണിവിടെ.

ഒരു സെമസ്റ്ററിന് 97000 രൂപയോളം ഫീസ് നൽകി പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ ഏറിയ ഭാഗവും സാധാരണക്കാരാണ്. പലർക്കും ഇത്തരത്തിലുള്ള പ്രതികാര നടപടിയിലൂടെ പരീക്ഷ അറ്റൻഡ് ചെയ്താൽ ലഭിക്കുന്ന മാർക്കു പോലും നൽകാതെ തോൽപിക്കുന്നതിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.Kannur Nift protest news

തുടർ പീഡനം ഭയന്ന് ആരും പരാതിപ്പെടാറില്ല. ഇവിടെ പെൺകുട്ടികൾക്കു നേരെ സാമുഹ്യ വിരുദ്ധരുടെ ഭാഗത്തു നിന്നുണ്ടായ അതിക്രമത്തിനെതിരെ സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ കള്ളക്കേസിൽ കുടുക്കി പുറത്താക്കാനുള്ള നീക്കം നടന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

സമരം നടത്തിയത് സ്ഥാപനത്തിന് ചീത്ത പേരുണ്ടാക്കിയെന്നാണ് ഇവരുടെ കണ്ടെത്തൽ. കണ്ണുർ നിഫ്റ്റിൽ തമിഴരുടെ ഭരണമാണെന്നാണ് അടുത്ത കാലത്തായി ഇവിടെ നിന്നും ജോലി മതിയാക്കിയ ഒരു ജീവനക്കാരൻ പറയുന്നത്. ക്രൂരതക്ക് ഇരയാകുന്നത് മലയാളി വിദ്യാർത്ഥികൾ മാത്രമാണ് എന്നും ഇയാൾ പറയുന്നു. ഇവിടെ ഭൂരിഭാഗവും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരാണ് ഉള്ളത്. അവർ ഇതര സംസ്ഥാനക്കാർ മാത്രമായി പോകുന്നത് എങ്ങിനെയാണെന്ന ചോദ്യം ഉയരുന്നുണ്ട്.Kannur Nift Campus news

പ്രാദേശികമായ പ്രാതിനിധ്യം ഈ വിഷയത്തിൽ കാറ്റിൽ പറത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതോടൊപ്പം എം.പി, എം.എൽ.എ, നഗരസഭാ അധ്യക്ഷൻ എന്നിവരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയും ഇവിടെയില്ലയെന്നതും പ്രതിഷേധാർഹമാണ്.

ഇവരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പ്രാദേശികമായ അധികാരികൾക്ക് ഇവിടെ യാതൊരു നിയന്ത്രണാധികാരവും ഇല്ല. ഇത് വിഷയങ്ങളിൽ അധികാരികൾക്ക് ഇടപെടുന്നതിന് തടസമാകുകയാണ്. നിഫ്റ്റിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് ഭരണാധികാരികളെ കുറ്റപ്പെടുത്തുന്നത് പതിവാണ്.

എം.എൽ.എക്കു പോലും നിഫ്റ്റ അധികാരികളുടെ ഭാഗത്ത് നിന്നും ദുരനുഭവങ്ങൾ ഉണ്ടായതായാണ് വിവരങ്ങൾ. അധ്യാപകരുടെ ദുർവാശി അവസാനിപ്പിച്ചില്ലെങ്കിൽ ഭാവി അനിശ്ചിതത്വത്തിലാകുന്ന കുട്ടികളെ ഇനിയും ആത്മഹത്യയിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Read more topics: kannur, Nift, student,
English summary
More details on the misuse of teachers in Kannur Nift Campus
topbanner

More News from this section

Subscribe by Email