Wednesday October 17th, 2018 - 8:48:am
topbanner
Breaking News

ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി കൂട്ടപ്രാര്‍ത്ഥന: അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി മിഷണറീസ് ഓഫ് ജീസസ്

NewsDesk
ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി കൂട്ടപ്രാര്‍ത്ഥന: അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി മിഷണറീസ് ഓഫ് ജീസസ്

കോട്ടയം; കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍ ചിത്രം പ്രചരിപ്പിച്ച മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരായ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അതേസമയം, അന്വേഷണസംഘത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി മിഷണറീസ് ഓഫ് ജീസസ് രംഗത്തെത്തി.

ബിഷപ്പിനെതിരായ പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ ഭൂമിയും ഒരു മഠവും നിര്‍മ്മിച്ചു നല്‍കാമെന്നായിരുന്നു സിഎംഐ വൈദികനായ ഫാദര്‍ ജെയിസ് ഏര്‍ത്തയിലിന്റെ വാഗ്ദാനം. പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഫോണ്‍ സംഭാഷണം പുറത്തായതോടെ ജെയിംസ് ഏര്‍ത്തയിലിനെതിരെ കേസെടുക്കുകയും പാലാ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുകയും ചെയ്തിരുന്നു.

കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിനാണ് മിഷണറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ അലയ്‌ക്കെതിരെ കേസെടുത്തത്. ഒരാഴ്ചയ്ക്കുള്ളില്‍ കുറവിലങ്ങാട് പൊലീസിനു മുമ്പില്‍ ഹാജരാകണമെന്നറിയിച്ചുകൊണ്ട് സിസ്റ്റര്‍ അമലയ്ക്ക് ഇന്നലെ പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഫാദര്‍ ജെയിംസ് ഏര്‍ത്തയിലിനെതിരെയും സിസ്റ്റര്‍ അമലയ്ക്കതിരെയുമുള്ള കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.missionaries of jesus Prayer for nun abused case arrested bisop franko

വൈക്കം ഡിവൈഎസ്പിയ്ക്ക് മറ്റ് കേസുകള്‍ തീര്‍ക്കാനുണ്ടെന്നാണ് വിശദീകരണം. പി സി ജോര്‍ജിനെതിരെ കേസ് എടുക്കണമോയെന്ന കാര്യം കന്യാസ്ത്രീയുടെ മൊഴിയെടുത്ത ശേഷം തീരുമാനിക്കും.

ബിഷപ്പിനെതിരായ കേസില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനവുമായി മിഷണറീസ് ഓഫ് ജീസസ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. തങ്ങളെ മനപൂര്‍വ്വം കരുവാക്കുകയാണെന്നും ഭീഷണിപ്പെടുത്തിയും മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയും ബിഷപ്പിനെതിരെ മൊഴി ശേഖരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അനുമതിയില്ലാതെ പൊലീസ് അര്‍ധരാത്രിവരെ മഠത്തില്‍ തെളിവെടുപ്പിന്റെ പേരില്‍ ചിലവഴിക്കുന്നത് മഠത്തിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ബിഷപ്പിനുവേണ്ടി കൂട്ടപ്രാര്‍ത്ഥന നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.missionaries of jesus Prayer for nun abused case arrested bisop franko

missionaries of jesus Prayer for nun abused case arrested bisop franko

English summary
missionaries of jesus Prayer for nun abused case arrested bisop franko
topbanner

More News from this section

Subscribe by Email