Wednesday June 20th, 2018 - 10:20:pm
topbanner
Breaking News

കാണാതായ യുവതിക്കുവേണ്ടി പുഴയില്‍ രണ്ടുദിവസം തിരച്ചില്‍; കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍

NewsDesk
കാണാതായ യുവതിക്കുവേണ്ടി പുഴയില്‍ രണ്ടുദിവസം തിരച്ചില്‍; കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍

ഇടുക്കി: പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തില്‍ യുവതിക്കുവേണ്ടി നാട്ടുകാരും പൊലീസും അഗ്നിശമനസേനയും തിരച്ചില്‍ നടത്തവെ കണ്ടെത്തിയത് കാമുകന്റെ വീട്ടില്‍.

പൂപ്പാറ സ്വദേശി നെവിന്റെ (22) വീട്ടില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഏഴു മാസം മുന്‍പാണ് യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്.

രണ്ടു മാസം മുന്‍പ് യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ദിവസം മധുരയില്‍നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ കാണാതായത്.

താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ വീടിനകത്ത് ഊരിവച്ചിരുന്നു. ഇതാണ് പുഴയില്‍ ചാടിയതാകാമെന്ന സംശയത്തിന് കാരണമായത്.

ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാമുകന്‍ നെവിനും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.

ഞായര്‍ ഉച്ചയോടെ ആനയിറങ്കല്‍ അണക്കെട്ടിന്റെ സ്ലൂയിസ് വാല്‍വ് തുറന്നതിനാല്‍ പന്നിയാര്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. വാല്‍വ് അടച്ച് പുഴയിലെ ജലനിരപ്പു കുറച്ച ശേഷമാണ് തിരച്ചില്‍ നടത്തിയത്.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പഴയ പ്രണയത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നെവിന്റെ വീട്ടില്‍ പരിശോധന നടത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കാമുകന്‍ നെവിനെ പൊലീസ് താക്കീത് നല്‍കി വിട്ടയച്ചു.

Read more topics: woman, idukki
English summary
missing woman found from lover's home in idukki

More News from this section

Subscribe by Email