Sunday September 23rd, 2018 - 8:37:pm
topbanner

അഴീക്കോട് ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

NewsDesk
അഴീക്കോട് ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊടുങ്ങല്ലൂര്‍: ശക്തമായ കടലേറ്റത്തെ തുടര്‍ന്ന് അഴീക്കോട് മുനയ്ക്കല്‍ ബീച്ചില്‍വെച്ച് കാണാതായ യുവതിയെ കണ്ടെത്തി.  മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയും മാള പഴൂക്കര ഗുരുതിപാല തോപ്പില്‍വീട്ടില്‍ വിജയകുമാറിന്റെ മകളുമായ അശ്വനിയെയാണ് (24) കണ്ടെത്തിയത്.

ബന്ധുക്കളോടൊപ്പം ബീച്ച് ഫെസ്റ്റിനെത്തിയതായിരുന്നു യുവതി. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുക്കളായ സിന്ധു, അനന്തു എന്നിവരാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആറംഗസംഘം മുനയ്ക്കല്‍ ബീച്ചിലെത്തിയത്. നാലുപേര്‍ മുട്ടോളം വെള്ളംവരെ കടലിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെ കൂറ്റന്‍ തിരമാലയോടെ രൂക്ഷമായ കടലേറ്റമുണ്ടായി. നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് പ്രതാപന്‍ ഓടിയെത്തി എല്ലാവരെയും വലിച്ചുകയറ്റിയെങ്കിലും നിമിഷങ്ങള്‍ക്കകം വീണ്ടും തിരമാല ആഞ്ഞടിച്ചു. ഇതോടെ പ്രതാപന്റെ കൈയില്‍നിന്ന് അശ്വനി പിടിവിട്ട് ഒഴുകിപ്പോവുകയായിരുന്നു. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അഴീക്കോട് മുനയ്ക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. അപകടത്തെത്തുടര്‍ന്ന് ബീച്ച് ഫെസ്റ്റ് നിര്‍ത്തിവെച്ചതായി ഇ.ടി. ടൈസണ്‍ എം.എല്‍.എ. അറിയിച്ചു.

Read more topics: woman, azheekal, beach
English summary
missing woman body found in azheekal beach
topbanner

More News from this section

Subscribe by Email