Monday November 19th, 2018 - 7:32:pm
topbanner

കോഴിക്കോട്; കാണാതായ പ്രവാസിയുടെ ഭാര്യയെയും മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

NewsDesk
കോഴിക്കോട്; കാണാതായ പ്രവാസിയുടെ ഭാര്യയെയും മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: മൂന്നാഴ്ച മുന്‍പ് കരിപ്പൂരുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രവാസിയുടെ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി. ഇവരെ സംബന്ധിച്ച വിവരം സ്നേഹിതപ്രവര്‍ത്തകര്‍ പോലീസിന് കൈമാറുകയായിരുന്നു.

കോഴിക്കോട്ടുനിന്നും പോയ ഇവര്‍ തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ സുഹൃത്തിന്റെ ഫ് ളാറ്റിലായിരുന്നു കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരത്തുനിന്ന് തീവണ്ടിയില്‍ കോഴിക്കോട്ടെത്തിയശേഷം ഇവര്‍ സ്നേഹിതയിലെത്തുകയായിരുന്നു. നടക്കാവിലെത്തി കരിപ്പൂര്‍ പോലീസ് നാലുപേരെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ. കെ.ബി. ഹരികൃഷ്ണന്‍ പറഞ്ഞു.

ഏപ്രില്‍ 30-നാണ് കരിപ്പൂര്‍ പുളിയംപറമ്പില്‍നിന്ന്, പ്രവാസിയുടെ ഭാര്യയായ വീട്ടമ്മയെയും 18, ആറ്, നാല് വയസ്സുള്ള പെണ്‍കുട്ടികളെയും കാണാതായത്. മൊബൈല്‍ഫോണ്‍ പോലും എടുക്കാതെയാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്.

Read more topics: woman, child, kozhikode
English summary
missing woman and children found in kozhikode
topbanner

More News from this section

Subscribe by Email