Monday December 10th, 2018 - 4:30:pm
topbanner

ചേര്‍ത്തലയില്‍ 40 കാരിയായ അധ്യാപിക നാടുവിട്ടത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം

suji
ചേര്‍ത്തലയില്‍ 40 കാരിയായ അധ്യാപിക നാടുവിട്ടത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം

ചേര്‍ത്തലയില്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ അധ്യാപിക പത്താംക്ലാസ് വിദ്യാര്‍ത്ഥിയേയും കൂടെ കൂട്ടിയതായി സംശയം. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഇരുവരും എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ഒന്നിച്ചാണ് പോയിരിക്കുന്നതെന്ന സംശയം ശക്തമായത്.

ഇരുവരുടേയും ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണ്. വിവാഹ ബന്ധം പിരിഞ്ഞ അധ്യാപികയ്ക്ക് പത്തുവയസ്സുള്ള കുട്ടിയുണ്ട്.

അതിനിടെ കാണാതായ അധ്യാപികയും വിദ്യാര്‍ത്ഥിയും തിരുവനന്തപുരത്തുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഇവരുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വര്‍ക്കലയില്‍ നിന്നാണെന്ന് ബോധ്യമായി. അടുത്തിടെ അധ്യാപിക വിദ്യാര്‍ത്ഥിയ്ക്ക് പോണ്‍ വാങ്ങി നല്‍കിയെന്നും മണിക്കൂറുകള്‍ സംസാരിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട് .

Read more topics: missing teacher , student, chertala
English summary
missing teacher and 10th student cherthala
topbanner

More News from this section

Subscribe by Email