Friday May 24th, 2019 - 10:43:am
topbanner
topbanner

വീടുവിട്ടറങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥിനി ചെന്നൈയില്‍

NewsDesk
വീടുവിട്ടറങ്ങിയ നഴ്‌സിങ് വിദ്യാര്‍ഥിനി ചെന്നൈയില്‍

പറവൂര്‍: വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ നേഴ്‌സിങ് വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കണ്ടെത്തി. ആലുവ കാര്‍മല്‍ നേഴ്‌സിങ് കോളേജിലെ മൂന്നാംവര്‍ഷ ബിഎസ്സി നേഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു.

പഠനത്തില്‍ താത്പര്യമില്ലെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും സമ്മതിക്കാത്തതിനെ തുടര്‍ന്ന് വീടുവിട്ടുപോവുകയായിരുന്നു. ചെന്നൈയില്‍ എത്തിയ പെണ്‍കുട്ടി ഒരു തുണിക്കടയില്‍ ജോലി ചെയ്തുവരവെയാണ് കണ്ടെത്തിയത്. മറ്റു സഹപ്രവര്‍ത്തകരോടൊപ്പമാണ് താമസിച്ചിരുന്നത്.

മൂന്നുദിവസംമുമ്പ് വീട്ടിലേക്കും സുഹൃത്തായ വരാപ്പുഴ ഒളനാട് സ്വദേശി യുവാവിനെയും ലാന്‍ഡ് ഫോണില്‍ വിളിച്ചിരുന്നു. ആ നമ്പര്‍ ബന്ധുക്കള്‍ പൊലീസിനു കൈമാറിയതിനെത്തുടര്‍ന്നാണ് പൊലീസിന് പെണ്‍കുട്ടിയെ കണ്ടെത്താനായത്.

യുവതിയെ കാണാതായ സംഭവം നിരവധി ഊഹാപോഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിമരുന്നിട്ടിരുന്നു. നേഴ്‌സിങ് വിദ്യാര്‍ഥിനിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തി. യുവതിയെ കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കള്‍ക്കൊപ്പം അയച്ചു.

English summary
Missing paravoor nursing student found in chennai
topbanner

More News from this section

Subscribe by Email