Thursday April 26th, 2018 - 5:04:pm
topbanner

യുഎസില്‍ മലയാളി കുടുംബത്തെ കാണാതായ സംഭവം ; മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി ; കാര്‍ കണ്ടെടുത്തു

suji
യുഎസില്‍ മലയാളി കുടുംബത്തെ കാണാതായ സംഭവം ; മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി ; കാര്‍ കണ്ടെടുത്തു

യുഎസില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ(38), മകള്‍ സാച്ചി(9) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മകന്‍ സിദ്ധാന്തിന്റെ (12) മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. മുങ്ങിപോയ കാര്‍ കണ്ടെടുത്തു.

ഈ മാസം ആറിന് ഉച്ചയ്ക്ക് ഓറിഗനിലെ പോര്‍ട്‌സ് ലാന്‍ഡില്‍ നിന്ന് സന്‍ഹോസേയിലേക്ക് പോകവേയാണ് അപകടം. റോഡിനോട് ചേര്‍ന്ന് കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് കാര്‍ വീഴുകയായിരുന്നു. ദക്ഷിണ കാലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയ്‌ക്കെടെയാണ് അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുമ്പാണ് അവിടെ താമസമാക്കിയത്. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ.

സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണ് കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ടിറങ്ങിയതാണെന്ന് കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. കാര്‍ നദിയിലേക്ക് വീഴുന്നത് കണ്ട ദൃക്‌സാക്ഷിയാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും കാര്‍ മുങ്ങിയിരുന്നു. അപകട സ്ഥലത്ത് നിന്ന് അര മൈല്‍ അകലെ നാലടിയിലേറെ താവ്ചയില്‍ ചെളി കയറി മുങ്ങിയ നിലയിലായിരുന്നു കാര്‍.
സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹം കാറില്‍ നിന്ന് കണ്ടെടുത്തു. ഏഴു മൈല്‍ അകലെ നിന്നാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. മഴ തുടരുന്നതിനാല്‍ തിരച്ചില്‍ ബുദ്ധിമുട്ടാകുകയാണ് .

Read more topics: missing family,us, dead body
English summary
missing malayali family in us dead body found

More News from this section

Subscribe by Email