Tuesday September 25th, 2018 - 3:02:am
topbanner

കാണാതായ മലയാളികള്‍ ഇറാഖിലോ സിറിയയിലോ എത്തി

NewsDesk
കാണാതായ മലയാളികള്‍ ഇറാഖിലോ സിറിയയിലോ എത്തി

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും കാണാതായ ഏതാണ്ട് 21 ഓളം മലയാളികളുടെ യാത്രാവിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു. ഇവരെല്ലാം ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തിയതായി ഇമിഗ്രേഷന്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

ദുരൂഹസാഹചര്യത്തില്‍ കാണാതായ 21 പേരില്‍ 19 പേരും ഐ.എസില്‍ ചേരാനായി ടെഹ്‌റാനില്‍ നിന്ന് നീങ്ങി ഇറാന്‍ അതിര്‍ത്തി കടന്ന് ഇറാഖിലോ, സിറിയയിലോ ഇതിനോടകം എത്തിയിട്ടുണ്ടാവാമെന്നാണ് അന്വേഷണ സംഘങ്ങള്‍ സംശയിക്കുന്നത്.

കഴിഞ്ഞ മെയ് 24ന് രണ്ട് പേരടങ്ങുന്ന സംഘമാണ് ആദ്യം ഇന്ത്യയില്‍ നിന്നും പോയത്. ബെംഗളൂരു കുവൈറ്റ് വിമാനം വഴിയാണ് ഇവര്‍ രാജ്യം വിട്ടത്. പിന്നാലെ മെയ് 31 മൂന്ന് പേര്‍ മുംബൈ മസ്‌കറ്റ് വിമാനത്തിലും മൂന്ന് പേരടങ്ങുന്ന മൂന്നാമത്തെ സംഘം ജൂണ്‍ രണ്ടിന് മുംബൈ ദുബായ് വിമാനത്തിലും രാജ്യം വിട്ടു.

മൂന്ന് പേര്‍ വീതം ജൂണ്‍ മൂന്നിനും ജൂണ്‍ അഞ്ചിനും പോയിട്ടുണ്ട്. ഇവര്‍ യാത്രക്കായി ഉപയോഗിച്ചത് ഹൈദരാബാദ് മസ്‌കറ്റ്, മുബൈ ദുബായ് വിമാനങ്ങളാണ്. മറ്റുള്ളവര്‍ ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് പോയത് ജൂണ്‍ 16, 19, ജൂലായ് അഞ്ച് ദിവസങ്ങളിലായാണ്. ദുരൂഹസാഹചര്യത്തില്‍ കാണാതായ 21 പേരില്‍ 19 പേരും ഐ.എസില്‍ ചേരാനായി ടെഹ്‌റാനില്‍ നിന്ന് നീങ്ങി ഇറാന്‍ അതിര്‍ത്തി കടന്ന് ഇറാഖിലോ, സിറിയയിലോ ഇതിനോടകം എത്തിയിട്ടുണ്ടാവാമെന്നാണ് അന്വേഷണ സംഘങ്ങള്‍ സംശയിക്കുന്നത്.

രണ്ടു കൊലപാതങ്ങള്‍ക്കു പിന്നാലെ പയ്യന്നൂരില്‍ പരക്കെ അക്രമം

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 26കാരി പീഡിപ്പിച്ചുവെന്ന് 17കാരന്‍

സുരക്ഷിത ലൈംഗികതയില്‍ വിശ്വസിക്കുന്നു; സണ്ണിലിയോണ്‍

Read more topics: missing, Keralites, Syria
English summary
21 missing Keralites suspected to be in Syria
topbanner

More News from this section

Subscribe by Email