Friday April 26th, 2019 - 9:45:pm
topbanner
topbanner

സി.എ. വിദ്യാര്‍ഥിനി കൊച്ചി കായലില്‍ മരിച്ച നിലയില്‍

NewsDesk
സി.എ. വിദ്യാര്‍ഥിനി കൊച്ചി കായലില്‍ മരിച്ച നിലയില്‍

പിറവം: എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സി.എയ്ക്കു പഠിക്കുന്ന വിദ്യാര്‍ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജി(18)യാണു മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലെന്നു പരാതിയുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം പള്ളിയില്‍ പോകുകയാണെന്നു പറഞ്ഞ് ഹോസ്റ്റലില്‍നിന്ന് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി.

ഹോസ്റ്റലില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് എറണാകുളം വാര്‍ഫിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മുളക്കുളം കാര്‍മേല്‍ക്കുന്ന് പള്ളിയില്‍ സംസ്‌കരിച്ചു. സൈലമ്മയാണ് മിഷേലിന്റെ മാതാവ്. ഷാജി പിറവത്ത് ഇലക്ട്രിക്കല്‍ ഷോപ് നടത്തുകയാണ്. സഹോദരന്‍ മൈക്കിള്‍ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Read more topics: Missing, girl, Kochi
English summary
Missing girl found dead in Kochi
topbanner

More News from this section

Subscribe by Email