Thursday November 15th, 2018 - 1:30:am
topbanner

ഇടുക്കിയില്‍ കാണാതായ ഒരു കുടുംബത്തിലെ നാലംഗങ്ങളുടെ മൃതദേഹം കണ്ടെത്തി : കൂട്ടക്കൊലയെന്ന് സൂചന

fasila
ഇടുക്കിയില്‍ കാണാതായ ഒരു കുടുംബത്തിലെ നാലംഗങ്ങളുടെ മൃതദേഹം കണ്ടെത്തി : കൂട്ടക്കൊലയെന്ന് സൂചന

ഇടുക്കി: തൊടുപുഴയില്‍ കാണാതായ നാലംഗകുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടക്കൊലയെന്നാണ് സൂചന.

വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കൾ ആശ (21), അർജുൻ (17) എന്നിവരെയാണ് നാല് ദിവസം മുന്‍പ് കാണാതായത്.

കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. വീടിന് പിന്നില്‍ കുഴികള്‍ മൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെനിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

 

Read more topics: idukki, missing, family
English summary
missing family found in idukki
topbanner

More News from this section

Subscribe by Email