Saturday September 22nd, 2018 - 6:46:pm
topbanner

കോട്ടയത്തെ ദമ്പതികളുടെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കാന്‍ നിർദേശം

suvitha
കോട്ടയത്തെ ദമ്പതികളുടെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കാന്‍ നിർദേശം

കോട്ടയം: ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം പ്രത്യേക യോഗം ചേര്‍ന്നു. അന്വേഷണ സംഘത്തില്‍ രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി. സി.സി ടി.വി ദൃശ്യങ്ങള്‍, ഇരുവരും പുറത്തുപോയ വാഹനം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഏപ്രില്‍ ആറിലെ ഹര്‍ത്താല്‍ ദിനത്തില്‍ പുതിയ ഗ്രേ കളര്‍ മാരുതി വാഗണ്‍ ആര്‍ കാറില്‍ ഭക്ഷണംവാങ്ങാന്‍ വീട്ടില്‍നിന്നു പുറപ്പെട്ട കുമ്മനം അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനെയും (42) ഭാര്യ ഹബീബയെയും (37) പിന്നീടാരും കണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സി.സി ടി.വി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും വാഹനം ആറ്റില്‍പോകാനുള്ള സാദ്ധ്യത കണക്കിലെടുത്തി തെരച്ചിലടക്കം നടത്തിയിട്ടും തുമ്പ് ലഭിച്ചില്ല.

അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ അടക്കമുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഹബീബയുടെ സഹോദരന്‍ അതിരമ്പുഴ നൂര്‍ മന്‍സിലില്‍ താമസിക്കുന്ന ഷിഹാബുദ്ദീന്‍ തിരോധാനവുമായി ബന്ധപ്പെട്ട് ചിലസംശയങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇക്കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. കാണാതായ അന്നുമുതല്‍ കാര്‍ കടന്നുപോയ 39 ഇടങ്ങളില്‍നിന്ന് പോലീസിന് ലഭിച്ച സി.സി.ടി.വി അടക്കമുള്ള ദൃശ്യങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും.

English summary
missing couples: Proposal to intensify the investigation
topbanner

More News from this section

Subscribe by Email