Monday September 24th, 2018 - 11:06:pm
topbanner

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെയും മുന്നില്‍ താന്‍ ശുപാര്‍ശയ്ക്ക് പോയിട്ടില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

rajani v
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെയും മുന്നില്‍ താന്‍ ശുപാര്‍ശയ്ക്ക് പോയിട്ടില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍

കോട്ടയം: സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെയും മുന്നില്‍ താന്‍ ശുപാര്‍ശയ്ക്ക് പോയിട്ടില്ലെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മിസോറാം ഗവര്‍ണറായി ചുമതലയേറ്റ കുമ്മനം രാജശേഖരന് കോട്ടയം പ്രസ്‌ക്ലബ് നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് നിരവധി പൊതുപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കിലും ഗവര്‍ണറായശേഷം തന്നെ അനുമോദിച്ചുകൊണ്ട് ഒരു ചടങ്ങ് നടത്താന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല. അതിന്റെ കാരണം താന്‍ പറയേണ്ടതില്ലല്ലോ. തന്നെ എങ്ങനെയാണ് പലരും കണ്ടിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.

നമസ്തേ പറഞ്ഞാല്‍പ്പോലും തന്നോട് തിരിച്ചുപറയാന്‍ ഒരുകാലത്ത് മടികാണിച്ചവരുണ്ട്. അവരോട് തനിക്ക് പരിഭവമൊന്നുമില്ല. തന്നെ അംഗീകരിക്കണമെന്ന് വിചാരിച്ചല്ല ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്. ഒരു സ്ഥാനവും ആരോടും ചോദിച്ചിട്ടില്ല. അതിനുവേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ല. ഇന്നേവരെ ആരുടെ മുന്നിലും ഒരു ശുപാര്‍ശയും നടത്തിയിട്ടില്ല. തന്റേതായ തെറ്റും ശരിയും നോക്കി നിലപാടുകളില്‍ ഉറച്ചുനില്‍ക്കും.

ഗവര്‍ണര്‍ പദമോ അതിനു മുമ്പ് വഹിച്ച സ്ഥാനമോ താന്‍ ചോദിച്ചതല്ല. ദീപികയിലെ ജോലി അപേക്ഷ കൊടുത്തുള്ള നിയമനമല്ല. തന്നെ വിളിച്ച് പണിയെടുക്കണമെന്ന് ആവശ്യപ്പെട്ടു, പണിയെടുത്തു. അംഗീകരിക്കേണ്ടവര്‍ അംഗീകരിക്കട്ടെ. നമ്മള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക. നമുക്ക് വലുത് ജനങ്ങളാണ്. നാടിനുവേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. പത്രപ്രവര്‍ത്തകനായപ്പോഴും നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് വിചാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ പത്രപ്രവര്‍ത്തനത്തിലൂടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. കോട്ടയം പ്രസ്‌ക്ലബ്ബ് നല്‍കിയ സ്വീകരണം തനിക്ക് പ്രചോദനമാണ്. തിരക്കുകള്‍ കാരണം ഒന്നുമെഴുതാന്‍ ഇത്രയുംകാലം സമയം ലഭിച്ചിരുന്നില്ല.

ഇനിയിപ്പോള്‍ എഴുതാനും വായിക്കാനുമാവും. അതിന് തനിക്ക് കല്‍പ്പിച്ചുകൂട്ടി നല്‍കിയ ചുമതലയാവും പുതിയ സ്ഥാനം. താന്‍ പൂര്‍വകാല സ്മരണമെഴുതിയാല്‍ കോട്ടയത്തെ പത്രപ്രവര്‍ത്തനം പ്രധാന അധ്യായമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Read more topics: misoram governer, kummanam
English summary
misoram governer kummanam
topbanner

More News from this section

Subscribe by Email